നോ​ട്ടു​​ക്ഷാ​മം: അ​യ​വി​ല്ലാ​തെ പ്ര​തി​സ​ന്ധി, വി​പ​ണി​ക്കും ഇ​രു​ട്ട​ടി 

തിരുവനന്തപുരം: കറൻസി ക്ഷാമത്തിൽ എ.ടി.എമ്മുകൾ കാലിയായത് വിഷു വിപണിയെ ബാധിച്ചു. ബാങ്കിൽ കാശ് പിൻവലിക്കാൻ നീണ്ട നിരയായിരുന്നു. വ്യാഴാഴ്ച ബാങ്കുകൾ പ്രവർത്തിെച്ചങ്കിലും ആവശ്യപ്പെടുന്ന തുകയുടെ മൂന്നിലൊന്ന് മാത്രമാണ് ലഭിച്ചത്.  വെള്ളിയാഴ്ച അവധി കൂടിയായതോടെ കൂടുതൽ  പേർ ബാങ്കുകളിലെത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. പണമുള്ള എ.ടി.എമ്മുകൾ  കുറവായിരുന്നെങ്കിലും ഇവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നു. ചില്ലറ കിട്ടാനില്ലാത്തതും പ്രതിസന്ധിക്കിടയാക്കി. നോട്ടുക്ഷാമം മൂലം ൈകയിലുള്ള പണം ചെലവഴിക്കാൻ ആളുകൾ മടിക്കുകയാണ്. ഇതിന് പുറമെ സർവിസ് ചാർജ് നൽകേണ്ടി വരുമെന്ന ഭയം മൂലം നോട്ടുകൾ ലഭ്യമായ എ.ടി.എമ്മുകളിൽനിന്ന് വലിയ തുക പിൻവലിക്കുന്നതുമൂലം വേഗം കാലിയാവുകയും ചെയ്തു. ബാങ്കുകളിൽനിന്ന് വൻ തോതിൽ പണം പിൻവലിക്കുകയും അതേ സമയം നിക്ഷേപം കുറയുകയും ചെയ്തതും ഒപ്പം ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി ധനവിതരണ വിഹിതം കുറച്ചതും പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്. 

അധികപേരും ആഘോഷത്തിനുവേണ്ട അത്യാവശ്യം സാധനങ്ങൾ വാങ്ങിമടങ്ങുകയായിരുന്നു. വലിയ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടും വിഷുക്കച്ചവടമൊന്നും നടന്നിട്ടിെല്ലന്ന് വ്യാപാരികൾ പറയുന്നു. നോട്ട് അസാധുവാക്കൽ വരുത്തിയ കനത്ത ആഘാതത്തിൽനിന്ന് വിപണി ക്രമേണ സജീവമായിത്തുടങ്ങിയ ഘട്ടത്തിലാണ് പുതിയ പ്രതിസന്ധി. ക്ഷേമ പെൻഷനുകൾ അടക്കം അക്കൗണ്ടിലെത്തിയെങ്കിലും നോട്ടുക്ഷാമം മൂലം പിൻവലിക്കാനാവാത്ത സ്ഥിതിയിലാണ്. പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന് റിസർവ് ബാങ്കും വ്യക്തമാക്കുന്നില്ല. അച്ചടി കുറഞ്ഞതും ട്രക്ക് സമരവും മൂലമാണ് നോട്ടുപ്രതിസന്ധിയെന്നാണ് ആദ്യം വിശദീകരിച്ചിരുന്നത്. എന്നാൽ സമരം മാറിയിട്ടും സ്ഥിതി മാറാത്തത് എന്തെന്ന ചോദ്യത്തിനും മറുപടിയില്ല. സംസ്ഥാന തല ബാങ്കുകളുടെ സമിതിയും വിഷയത്തിൽ ഇനിയും ഇടപെട്ടിട്ടില്ല. സംസ്ഥാന സർക്കാർ നോട്ട് അനുവദിക്കണമെന്ന് ആവർത്തിക്കുന്നുെണ്ടങ്കിലും ആവശ്യപ്പെട്ടതി​െൻറ മൂന്നിലൊന്ന് മാത്രമാണ് കഴിഞ്ഞ ദിവസം വരെ ട്രഷറികൾക്ക് ലഭിച്ചത്. 

കെ.എസ്.എഫ്.ഇ പണം ട്രഷറികളിൽ
പത്തനംതിട്ട: സംസ്ഥാനം നേരിടുന്ന രൂക്ഷമായ നോട്ട് ക്ഷാമം പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായി കെ.എസ്.എഫ്.ഇ ശാഖകളുടെ ദൈനംദിന പിരിവുതുക മുഴുവനും ട്രഷറികളിൽ നിക്ഷേപിക്കാനുള്ള ധനമന്ത്രി ഡോ. തോമസ് െഎസക്കി​െൻറ നിർദേശം നടപ്പാക്കി തുടങ്ങി.ആദ്യദിനത്തിൽ തന്നെ 45 കോടി വിവിധ ട്രഷറികളിൽ കെ.എസ്.എഫ്.ഇ ശാഖകൾ നിക്ഷേപിച്ചു. ഇതിൽ 32.84 കോടിയും പണമായാണ് ലഭിച്ചതെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. വരും ദിനങ്ങളിലും അതതു ദിവസങ്ങളിലെ പിരിവുസംഖ്യ മുഴുവനും ട്രഷറി െഡപ്പോസിറ്റായി മാറ്റി നോട്ട് ക്ഷാമം മറികടക്കാനുള്ള സർക്കാർ ശ്രമങ്ങളിൽ സഹകരിക്കാൻ കെ.എസ്.എഫ്.ഇ ശാഖകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.?

Tags:    
News Summary - new notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.