കോട്ടയം: തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന പിതാവ് ചാക്കോയുടെ ആരോപണം കേസ് അട്ടിമറിക്കാനാണെന്ന് ദുരഭിമാനക്കൊലക്ക് ഇരയായ കെവിെൻറ ഭാര്യ നീനു. കെവിൻ കൊലക്കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിൽ. മാനസികപ്രശ്നമുണ്ടെന്ന് വരുത്തി കെവിെൻറ വീട്ടില്‍നിന്ന് തന്നെ പുറത്തുകൊണ്ടുവരാനാണ് പിതാവിെൻറ ശ്രമമെന്നും നീനു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നീനു മനോരോഗിയാണെന്നും പലതവണ ചികിത്സക്ക് കൊണ്ടുപോയിട്ടുണ്ടെന്നും കാട്ടി ചാക്കോ ജോണ്‍ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കോടതിയില്‍ അപേക്ഷ നൽകിയിരുന്നു. തുടര്‍ചികിത്സക്കായി നീനുവിനെ കെവിെൻറ വീട്ടില്‍നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. മുെമ്പാരിക്കൽ തന്നെ കൗൺസലിങ്ങിന് കൊണ്ടുപോയിട്ടുണ്ടെന്ന് നീനു പറഞ്ഞു. കാര്യങ്ങളെല്ലാം വിശദീകരിച്ചതോടെ തനിക്കല്ല മാതാപിതാക്കൾക്കാണ് കൗൺസലിങ് നൽകേണ്ടതെന്നാണ് ആ സ്ഥാപന അധികൃതർ പറഞ്ഞത്.
അല്ലാതെ ഒരു മാനസിക കേന്ദ്രത്തിലും ചികിത്സക്ക് കൊണ്ടുപോയിട്ടില്ല. അമ്മ ചികിത്സ നേടിയെന്നതും കള്ളമാണ്. കുടുംബത്തിൽ ആർക്കും ഇത്തരം പ്രശ്നങ്ങളില്ല. അമ്മൂമ്മക്ക് പ്രായക്കൂടുതൽ െകാണ്ടുള്ള ചില പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത്. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകില്ലെന്ന നിലപാട് നീനു ആവർത്തിച്ചു. കെവിെൻറ ജീവനെടുത്തവരുടെ സംരക്ഷണം ഒരിക്കലും സ്വീകരിക്കില്ല. കെവിെൻറ മാതാപിതാക്കൾ പോകാൻ പറയും വരെ ഇവിടെ തുടരും. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ അമ്മക്കും പങ്കുണ്ട്. മാതാപിതാക്കൾ അറിയാതെ സഹോദരൻ ഒന്നും ചെയ്യില്ല.
വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദനവും മാനസികപീഡനവുമാണ് നേരിടേണ്ടി വന്നതെന്ന് നീനു പറഞ്ഞു. ആരെങ്കിലും പ്രണയാഭ്യർഥന നടത്തിയാൽ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്യും. എന്തുചെയ്താലും അതിൽ കുറ്റം കണ്ടുപിടിച്ച് അടിക്കും. വിറകുെകാണ്ടും ചൂലുെകാണ്ടും പലപ്പോഴും അടിച്ചിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് ടി.വി നിർത്തിയെന്നുപറഞ്ഞ് ക്രൂരമായി തല്ലി. ഭിത്തിയിൽ തല ചേർത്ത് ഇടിപ്പിക്കുകവരെ ചെയ്തിട്ടുണ്ട്. അയൽവീട്ടുകാർക്ക് ഇക്കാര്യങ്ങളെല്ലാം അറിയാം.
പിതാവിെൻറ വീട്ടുകാരുമായി ബന്ധപ്പെടാൻ അമ്മ സമ്മതിക്കുമായിരുന്നില്ല. ഇതിനു ശ്രമിച്ചാൽ ക്രൂരമായി അടിക്കുമായിരുന്നു. കെവിെന െകാന്നവർക്ക് ശിക്ഷ ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും നീനു പറഞ്ഞു. അതിനിടെ, കേസിലെ പ്രതികളെയെല്ലാം പ്രധാന സാക്ഷിയും ബന്ധുവുമായ അനീഷ് തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ 14 പ്രതികളിൽ 13 പേരെ അനീഷ് തിരിച്ചറിഞ്ഞു. ചാക്കോയെ തിരിച്ചറിയാനായില്ല. സംഭവദിവസം വീട് തല്ലിത്തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും അനീഷ് തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.