നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

പത്തനംതിട്ട: നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയിൽ നൂറോളം അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് ബസ് ഏർപ്പെടുത്തണമെന്നാണ് ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ ആവശ്യം.

കൂട്ടത്തിലൊരാളുടെ മാതാവ് മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്വകാര്യ ബസ് ഏർപ്പെടുത്തിയാൽ പണം നൽകാൻ തയാറാണെന്നും തൊഴിലാളികൾ പറയുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്നും പരാതിയുണ്ട്. 

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തുകയാണ്. 

നേരത്തെയും ഇവിടെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. 

Tags:    
News Summary - need to go home migrant workers protest in pathnamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.