സ്പായിലെ കൂട്ടബലാത്സംഗം; പ്ര​തി​ക്കെ​തി​രെ വീ​ണ്ടും കാ​പ്പ ചു​മ​ത്തു​മെ​ന്ന് പൊ​ലീ​സ്

പ​ത്ത​നം​തി​ട്ട: സ്പാ ജീവനക്കാരിയെ കൂട്ട ബ​ലാ​ത്സം​ഗക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ര​ണ സു​ബി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ടറിനെതിരെ വീ​ണ്ടും കാ​പ്പ ചു​മ​ത്താ​ന്‍ പൊലീ​സ് നീ​ക്കം. കാ​പ്പാ നി​യ​മ പ്ര​കാ​രം ആ​റു​മാ​സ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നു​ശേ​ഷം 2025 മാ​ര്‍​ച്ചി​ലാ​ണ് ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും ക​ടു​ത്ത ന​ട​പ​ടി​ക്ക് ആ​ലോ​ചി​ക്കു​ന്ന​ത്. ബ​ലാ​ത്സം​ഗം അ​ന്വേ​ഷി​ക്കാ​ന്‍ തി​രു​വ​ല്ല ഡി​.വൈ.​എ​സ്.പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. കു​റ്റ​പ്പു​ഴ, പാ​പ്പാ​ന​വേ​ലി​ല്‍ മ​ര​ണം സു​ബി​ന്‍​എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചാ​ക്കോ (27), തി​രു​വ​ല്ല മു​പ്പി​രി​യി​ല്‍ ബെ​ര്‍​ല​ന്‍​ദാ​സ് (38) എ​ന്നി​വ​രാ​ണ് സ്പാ ​അ​തി​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റു നാ​ലു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​ൻ തയ്യാറാവാത്തതിനെ തുടർന്നാണ് യു​വ​തി​യെ ആറംഗ ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കാപ്പാ കേസ് പ്രതിയായ സുബിന്‍ അലക്സാണ്ടറും സംഘവും ചേര്‍ന്ന് സ്പായില്‍ എത്തി കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്.

സംഭവത്തിൽ ‘മരണം സുബിൻ’ എന്ന സുബിൻ അലക്‌സാണ്ടറും മൂന്നുപേരും അറസ്‌റ്റിലായി. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. മൂന്ന് പ്രതികൾ ഒളിവിലാണ്. ഇവർ സ്പാ​യി​ലെ​ത്തി 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഉ​ട​മ 10,000 രൂ​പ ന​ൽ​കാ​മെ​ന്ന് ഇ​വ​രോ​ട് പ​റ​ഞ്ഞു. ആ ​പ​ണം പോ​രെ​ന്ന് പ​റ​ഞ്ഞാ​ണ് റി​സ​പ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ മു​റി​യി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സുബിനും സംഘവും ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

Tags:    
News Summary - Spa gang rape; Police threaten to charge protesters again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.