തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം

പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട 'മരണസുബിൻ' അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരം. തിരുവല്ല ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ലയിൽ സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികൾ സ്ഥാപനത്തിൽ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. പിരിവ് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ ജീവനക്കാരിയെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മരണ സുബിൻ എന്നറയിപ്പെടുന്ന സുബിൻ അലക്സാണ്ടർ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെയുള്ള മൂന്ന് പ്രതികൾ ഒളിവിലാണ് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Allegations that the gang rape in Thiruvalla was a quote from another spa owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.