സി.ജെ റോയ്
കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. കമ്പനിയുടെ നിക്ഷേപകരുടെയും റോയിയുടെ സുഹൃത്തുക്കളുടെയും മൊഴി കർണാടക പോലീസ് രേഖപ്പെടുത്തും.
ഗ്രൂപ്പിന്‍റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്‍റ് കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്സ് റെയ്‌ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്.
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ജയനഗറിലെ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതായും വിവരമുണ്ട്. സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവക്ക് പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അറിയുന്നത്.
കടം വാങ്ങാതെയാണ് കോൺഫിഡന്‍റ് ഗ്രൂപ് പ്രോജക്ടുകൾ നടപ്പാക്കുന്നതെന്ന് റോയി പറഞ്ഞിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാറില്ല. ഇതൊന്നുമില്ലാതെ വമ്പന്‍ പ്രോജക്ടുകള്‍ക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്ന കാര്യവും പപ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. റോയിക്ക് പണം നൽകിയിരുന്നവർ പണം തരിച്ചുചോദിച്ചത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്‍റെ മൊഴി ബംഗളുരുവിൽ വെച്ച് പൊലീസ് രേഖപെടുത്തിയിരുന്നു. അതേസമയം, റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് അറിയിച്ചിരുന്നു.
മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണം. ഇൻകം ടാക്സ് - ഇ ഡി പരിശോധനയിൽ പ്രോട്ടോകോൾ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.