ഇഖ്‌റ ആശുപത്രിയുടെ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വാർത്ത സമ്മേളനത്തിൽ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ സംസാരിക്കുന്നു. ജെ.ഡി.ടി ഇസ്‌ലാം പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. അന്‍വര്‍ പി.സി, ഫിറോസ് മീരാൻ, സി.എ ഹാരിഫ്, ഇ.വി. ലുഖ്‌മാൻ, മുഹമ്മദ് ജസീൽ എൻ, എൻ.കെ മുഹമ്മദ് അലി എന്നിവർ സമീപം.

ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

കോഴിക്കോട്: മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ഫെബ്രുവരി ഏഴ് ശനിയാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ജെ.ഡി.ടി ഇസ്‌ലാം പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. അന്‍വര്‍ പി.സി, അറിയിച്ചു.

കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മീരാൻ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. മികച്ച ആരോഗ്യസേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോക്ക് സമർപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലിവർ സെന്റർ വരുംദിവസങ്ങളിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് -മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

ഏഴ് അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 30 കിടക്കകളുള്ള ഇന്റന്‍സീവ് കെയർ യൂണിറ്റ് (ഐ.സി.യു), നൂതന ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ എന്നിവയാണ് പുതിയ ബ്ലോക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഗ്രൂപ്പ് മീരാൻ ഡയറക്ടർ ഫിറോസ് മീരാൻ, ജെ.ഡി.ടി ഇസ്‍ലാം സെക്രട്ടറി സി.എ ഹാരിഫ്, വൈസ് പ്രസിഡന്റ് ഇ.വി. ലുഖ്‌മാൻ, ഇഖ്റ ഹോസ്പിറ്റൽ ഗ്രൂപ്പ് ജനറൽ മാനേജർ എൻ. മുഹമ്മദ് ജസീൽ,

ജെ.ഡി.ടി ഇസ്‍ലാം എക്സിക്യൂട്ടീവ് അംഗം എം.കെ മുഹമ്മദ് അലി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണ ജോര്‍ജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി.മാർ, എം.എൽ.എ.മാർ, മേയർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നു മുതൽ രണ്ടാഴ്ചക്കാലം ഇഖ്റ കാമ്പസിൽ മെഡിക്കൽ എക്സിബിഷൻ, ആരോഗ്യ സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കുന്നുണ്ട്.

Tags:    
News Summary - New super specialty block at Iqraa Hospital; CM to inaugurate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.