ചൂട് കൂടും; വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ സമയങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് പകൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളിൽ താപനില 34 ഡിഗ്രി മുതൽ 37ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനിലയും ഉയർന്നുതന്നെ തുടരുന്നു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാനും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളൊന്നും നിലവിലില്ല.

Tags:    
News Summary - Temperatures will increase; dry weather in the coming days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.