വിവാദ പ്രസ്താവനയുമായി എൻ.ഡി.എ സ്ഥാനാർഥി; മുസ്‍ലിം വീടുകളിൽ വോട്ട് ചോദിച്ചിട്ടില്ല

മ​ണ്ണാ​ര്‍ക്കാ​ട്: പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​സ് ലിം ​വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട് ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ണ്ണാ​ര്‍ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി ഐ​സ​ക് വ​ര്‍ഗീ​സ്. മു​സ് ലിം ​സ​ഹോ​ദ​ര​ന്‍മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ര്‍ഥി​ക്കി​ല്ലെ​ന്ന​ത് സ്വ​ന്തം തീ​രു​മാ​ന​മാ​യി​രു​ന്നു. അ​ത് മു​ന്ന​ണി​യു​ടെ തീ​രു​മാ​ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​സ് ലിം ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ വോ​ട്ട് വേ​ണ്ട എ​ന്ന​ല്ല ഇ​തി​ന​ര്‍ഥം. അ​റി​യു​ന്ന​വ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ നി​ര​വ​ധി മു​സ് ലിം ​കു​ടും​ബ​ങ്ങ​ൾ മ​ണ്ണാ​ര്‍ക്കാ​ട്ടു​ണ്ട്. അ​വ​രു​ടെ വോ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ആ​കെ പ്ര​ശ്‌​ന​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ട് പ​ല​ർ​ക്കു​മു​ള്ള​തി​നാ​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന് നി​ന്നി​ല്ല.

പ​ണം കി​ട്ടി​യാ​ല്‍ മാ​ത്ര​മേ പ്ര​വ​ര്‍ത്തി​ക്കൂ​വെ​ന്ന കാ​ഴ്ച​പ്പാ​ടു​ള്ള ചി​ല പ്ര​വ​ര്‍ത്ത​ക​രു​ടെ കാ​ര്യം ബി.​ജെ.​പി. നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞാ​ല്‍ അ​വ​ര്‍ക്കെ​തി​രെ അ​ന്വേ​ഷ​ണം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​ടെ പ്ര​ചാ​ര​ണ​ക​ണ​ക്ക് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കും.

എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ൽ.​എ ന​ട​ത്തി​യ ചി​ല പ്ര​വൃ​ത്തി​ക​ള്‍ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രാ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ല​ബാ​ര്‍ സി​മ​ന്റ്‌​സ് അ​ഴി​മ​തി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത് പി.​കെ. ശ​ശി​യാ​ണെ​ന്നും ഐ​സ​ക് വ​ര്‍ഗീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - NDA candidate makes controversial statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.