വീട്ടുകാർ നോക്കി നിൽക്കെ ചെങ്ങമനാട് കോയിക്കൽ കടവിൽ കിണർ തകർന്നു

ചെങ്ങമനാട്: ശനിയാഴ്ച രാത്രിയിലും, ഞായറാഴ്ച രാവിലേയും പെയ്ത ശക്തമായ മഴയെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ നാലാം വാർഡിലെ കോയിക്കൽക്കടവിന് സമീപം കോയിക്കൽ വീട്ടിൽ തമ്പിയുടെ കിണർ ഇടിഞ്ഞ് തകർന്നു.

ആളപായമുണ്ടായില്ല. രാവിലെ 8.45ഓടെയാണ് സംഭവം. തമ്പിയുടെ ഭാര്യ അടുക്കളയിൽ പാചകം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് എന്തോ ഇടിയുന്ന വലിയ ശബ്ദം കേട്ടത്. അതോടെ തമ്പിയും, മകനും പുറത്ത് വന്ന് നോക്കുമ്പോൾ കിണന്റെ തൂണുകളും, ചുറ്റുവശ കെട്ടുകളും ഇളകി ആടിയുലഞ്ഞ് നിലം പൊത്തുകയായിരുന്നുവത്രെ.

വീട്ടുകാർ നോക്കി നിൽക്കെയാണ് മോട്ടോർ അടക്കം വൻ ശബ്ദത്തോടെ കിണറിൽ വീണത്. കടുത്ത വേനലിലും സുലഭമായി നീരുറവ ലഭിക്കുന്ന ഏകദേശം 25 അടിയോളം താഴ്ചയുള്ള കിണറാണിത്. സംഭവം പഞ്ചായത്ത്, വില്ലേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Well Collapses in Front of Family in Chengamanad Amid Heavy Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.