എ.കെ.ജി സെന്‍ററിന്​ മുന്നിൽ സമരത്തിനിറങ്ങിയ പവനൻ സി.പി.എം വിഭാഗീയതയുടെ ഇര

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ.​കെ.​ജി സെ​ന്‍റ​റി​ന്​ മു​ന്നി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ ബി. ​പ​വ​ന​ൻ സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ ഇ​ര. ഒ​രു കാ​ല​ത്ത്​ പ​ത്ത​നം​തി​ട്ട​യി​ൽ പാ​ർ​ട്ടി​യെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ച ആ​ളാ​ണ്​ പ​വ​ന​ൻ. ജി​ല്ല രൂ​പ​വ​ത്​​ക​ര​ണ സ​മ​യ​ത്ത്​ എ​സ്.​​എ​ഫ്.​ഐ​യു​ടെ​യും പി​ന്നെ ഡി.​എ​ഫ്.​ഐ​യു​ടെ​യും ജി​ല്ല പ്ര​സി​ഡ​ന്‍റാ​യ പ​വ​ന​ൻ പി​ന്നീ​ട്​ പാ​ർ​ട്ടി​യു​ടെ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി.

എ​ന്നാ​ൽ 16ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്​ 1998 ൽ ​റാ​ന്നി​യി​ൽ ന​ട​ന്ന ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ വി​ഭാ​ഗീ​യ​ത​യെ എ​തി​ർ​ത്ത്​ ബ​ദ​ൽ രേ​ഖ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ പ​വ​ന​നെ പാ​ർ​ട്ടി സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. വി.​എ​സ്​-​നാ​യ​നാ​ർ ഗ്രൂ​പ് പോ​രി​ൽ വി.​എ​സ്​ പ​ക്ഷ​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്നു പ​വ​ന​ൻ. വി.​എ​സ്​ പ​ക്ഷ​ത്തി​ന്‍റെ ശ​ക്​​തി​കേ​ന്ദ്ര​മാ​യ ജി​ല്ല​യി​ൽ പി​ന്നെ പ​വ​ന​ന്​ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ൺ​ട്രോ​ൾ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി ന​ട​പ​ടി പി​ൻ​വ​ലി​ച്ചെ​ങ്കി​ലും വി.​എ​സ്​ പ​ക്ഷ​ക്കാ​ർ​ക്ക്​ മു​ൻ​തൂ​ക്ക​മു​ള്ള ജി​ല്ല​യി​ലെ പാ​ർ​ട്ടി പ​വ​ന​നോ​ട്​ ബ്രാ​ഞ്ച്​ ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. ന​ട​പ​ടി നേ​രി​ട്ടി​ട്ട്​ ഇ​പ്പോ​ൾ 28 വ​ർ​ഷം ക​ഴി​ഞ്ഞു. ര​ണ്ട്​ വ​ർ​ഷം മു​മ്പാ​ണ്​ പ​ത്ത​നം​തി​ട്ട ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക്​ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

ത​നി​ക്കൊ​പ്പ​മോ താ​​​ഴെ​യോ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി​യി​​ൽ ത​നി​ക്ക്​ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന അ​വ​ഗ​ണ​ന​യി​ൽ നി​ന്നു​ള്ള നി​രാ​ശ​യാ​ണ്​​ പ​വ​ന​നെ സാ​ഹ​സി​ക സ​മ​ര​ത്തി​ന്​ ​പ്രേ​രി​പ്പി​ച്ച​തെ​ന്ന് വേ​ണം ക​രു​താ​ൻ. ഇ​ത്ത​ര​ത്തി​ലൊ​രു സ​മ​ര​ത്തി​ലേ​ക്ക്​ പോ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്​​ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു. അ​ച്ച​ട​ക്കം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​ക്ക്​ സി​ന്ദാ​ബാ​ദ്​ വി​ളി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​തെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

ജി​ല്ല ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ്​ സ​മ​ര​മെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ങ്ങി​നെ​യെ​ന്തെ​ങ്കി​ലു​മൊ​രു ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി​യെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാ​മും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി നേ​രി​ട്ട വ​ലി​യ പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ വ​ലി​യ തി​രു​ത്ത​ലു​ക​ൾ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ ഔ​ദ്യോ​ഗി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി പ​ദ​വി​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ്​ സ​മ​ര​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ പാ​ർ​ട്ടി ജി​ല്ല നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്.

Tags:    
News Summary - Pawanan, who protested in front of AKG Center, is a victim of CPM factionalism.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.