Posted On
date_range Updated On
date_range വൈദ്യുതാഘാതമേറ്റ് കുസാറ്റ് ജോയന്‍റ് രജിസ്ട്രാർ മരിച്ചു
ഇടപ്പള്ളി നോർത്ത്: വീടിന്‍റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് കൊച്ചിൻ യൂനിവേഴ്സിറ്റി ജോയന്‍റ് രജിസ്റ്റാർ മരിച്ചു. വടക്കേ കുന്നുംപുറം താമരശ്ശേരി പരേതനായ ടി.കെ. ബുഹാരിയുടെ (ടി.സി.സി മുൻ ജീവനക്കാരൻ /പുനർനവ) മകൻ മുഹമ്മദ് സലീം (53) ആണ് മരിച്ചത്.
വീടിന് പികിൽ നിർമാണം നടക്കുന്ന സ്ഥലത്ത് ഞായറാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. ഭാര്യ: ഷിഫ്ന ഷിഹാബുദ്ദീൻ. മക്കൾ: ഹാനാന സലിം, ഹാനിയ സലീം, സന സലിം.
പുനർനവ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജസീല സഹോദരിയാണ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേരാനല്ലൂർ ഖബർസ്ഥനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.