ശബരിമല: കോടതി നടപടികൾ തത്സമയം കാണിക്കണമെന്ന്​ ആവശ്യം

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള​ സുപ്രീംകോടതി വിധി പുനഃ പരിശോധിക്കണമെന്നാവശ്യപ ്പെട്ടുള്ള ഹരജികളിലെ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന്​ അയ്യപ്പ ഭക്തർ.

ഇൗ ആവശ്യമുന്നയിച്ചുകൊണ്ട്​ അയ്യപ്പ ഭക്തരുടെ ദേശീയ സംഘടന (നാഷണൽ അയ്യപ്പ ഡിവോട്ടീസ്​ അസോസിയേഷൻ-എൻ.എ.ഡി.എ) സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ശബരിമല യുവതി പ്രവേശന വിധിയിലുള്ള പുനഃപരിശോധന ഹരജികളിൽ 22ന്​ കോടതി വാദം കേൾക്കും. ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച്​ തുറന്ന കോടതിയിലാവും വാദം കേൾക്കുക.

ചീഫ്​ ജസ്​റ്റിസിനു പുറമെ ജസ്​റ്റിസുമാരായ റോഹിൻടൺ നരിമാൻ, എ.എൻ. ഖാൻവീൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്​, ഇന്ദു മൽഹോത്ര എന്നിവരാണ്​ ബെഞ്ചിലുള്ളത്​.

Tags:    
News Summary - NADA application to SC for live-telecast of review plea proceedings -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.