കോതമംഗലം: പോത്താനിക്കാട് മാണികപ്പീടികയിൽ കാട്ടുചിറയിൽ സജീവെൻറ വീടിെൻറ ടെറസ ിൽ മരിച്ചനിലയിൽ കണ്ടെത്തിയ പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദിെൻറ മരണം കൊലപാതകമ െന്ന് സ്ഥിരീകരിച്ചു. സുഹൃത്തും വീട്ടുടമസ്ഥനുമായ സജീവ് കുറ്റം സമ്മതിച്ചു. തെളിവെടുപ ്പ് പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
തെൻറ എയർഗൺ ഉപയോഗിച്ച് പ്രസാദിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സജീവ് പൊലീസിനോട് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഒരുമിച്ച് മദ്യപിച്ചശേഷം പിരിഞ്ഞുപോയ പ്രസാദ് രാത്രി വീണ്ടും സജീവെൻറ വീട്ടിലെത്തി മദ്യം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സജീവ് മദ്യലഹരിയിലായിരുന്ന പ്രസാദിനെ തോക്കിെൻറ പാത്തികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.സജിയുടെ വീടിെൻറ ടെറസില്‍ മലര്‍ന്നുകിടക്കുന്ന നിലയിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി തങ്ങള്‍ മദ്യപിച്ചിരുന്നെന്നും രാത്രി 9.30ഓടെ പ്രസാദിനെ വീട്ടില്‍ കൊണ്ടാക്കിയിരുന്നെന്നും പുലര്‍ച്ച കട്ടപ്പനക്ക് പോകാന്‍ എത്താത്തതിനെത്തുടര്‍ന്ന് ഓട്ടോവിളിച്ച് വീട്ടില്‍ചെന്ന് അന്വേഷിച്ചെന്നും തുടര്‍ന്ന് വീട്ടിലെത്തി ടെറസിെൻറ മുകളില്‍ മൃതദേഹം കണ്ടതെന്നുമാണ് സജി പൊലീസിന് ആദ്യം മൊഴി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.