കൂരിയാട്: ഫലസ്തീന് വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റം വരുത്തരുതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇസ്രായേല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണം. ഖുദ്സിനെ ജൂതവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.