തിരുവനന്തപുരം: മൂന്നാം തരംഗത്തിെൻറ സാധ്യതയെക്കുറിച്ച് കൃത്യമായ അറിയിപ്പുകൾ ലഭ്യമായിട്ടില്ലെങ്കിലും ജനിതകമാറ്റംവന്ന വൈറസുകൾ കൂടുതലായി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. വാക്സിൻ എടുക്കാത്തവർ ഈഘട്ടത്തിൽ കൂടുതൽ രോഗബാധിതരാകാനും ഗുരുതരാവസ്ഥയിലാകാനും സാധ്യതയുണ്ട്. പരമാവധി എല്ലാവരിലും വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യം.
അതിെൻറ ഭാഗമായാണ് പാലിയേറ്റിവ് കെയർ, കിടപ്പുരോഗികളുടെ അടുത്തേക്കെത്തി വാക്സിൻ ലഭ്യമാക്കാൻ ആരംഭിച്ചത്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും വാക്സിൻ എത്തിക്കുന്നുണ്ട്. വാക്സിനേഷെൻറ പരിധിയിൽ വരാത്ത കുട്ടികളിൽ പ്രേത്യക ശ്രദ്ധ നൽകുന്നുണ്ട്. സംസ്ഥാനത്തിന് അർഹമായ വാക്സിൻ കേന്ദ്രം ലഭ്യമാക്കുന്നുണ്ടെന്നും വാക്സിൻ വിതരണത്തിൽ പ്രതിസന്ധിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.