മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കും. സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി എല്ലാ വനം ഡിവിഷനുകളിലും ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററുകളും വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററും പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂം : തിരുവനന്തപുരം - ടോൾ ഫ്രീ .നമ്പർ: 1800 425 473, സംസ്ഥാന തല എമർജൻസി ഓപ്പറേഷൻ സെൻറർ: 9188407510 / 9188407511, ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻററുകൾ: ചാലക്കുടി - 9188407529, തൃശൂർ - 9188407531, വാഴച്ചാൽ - 9188407532, പീച്ചി - 9188407533.

Tags:    
News Summary - Mitigation of Human-Wildlife Conflict: District-level Emergency Operation Centers started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.