തിരുവനന്തപുരം: കരമനയിൽനിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പെൺകുട്ടി വീടു വിട്ടിറങ്ങിയത്. പെൺകുട്ടിയെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയതും പരശുറാം എക്സ്പ്രസിൽ കയറിപ്പോകുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വിവരങ്ങൾ പൊലീസ് പങ്കുവെച്ചിരുന്നു.
ഹൈദരാബാദിലെ കാശിഗുഡയില് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ചിത്രംകണ്ട് തിരിച്ചറിഞ്ഞ കാശിഗുഡ സ്വദേശിയാണ് പൊലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് എത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും കേരള പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
കരമന പൊലീസും കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്കൂളിൽ നിന്ന് ടൂർ പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.