മോദിയുമായി കൂടിക്കാഴ്ച: രാ​ഷ്ട്രീ​യ​വും തെ​ര​ഞ്ഞെ​ടു​പ്പും ച​ർ​ച്ച​യാ​യി​ല്ലെ​ന്ന് കാ​ന്ത​പു​രം

ന്യൂ​ഡ​ല്‍ഹി: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി ന​ട​ത്തി​യ അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ റ​മ​ദാ​ൻ​സ​ന്ദേ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​താ​യും കാ​ന്ത​പു​രം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ​നി​ൽ​ക്കെ കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​​ൾ ച​ർ​ച്ച​ചെ​യ്തി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്റെ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് കാ​ന്ത​പു​രം പ്ര​തി​ക​രി​ച്ചു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ നി​ല​വി​ലു​ള്ള പോ​ക്കി​ൽ തൃ​പ്ത​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. റ​മ​ദാ​നൊ​ക്കെ ക​ഴി​ഞ്ഞ​ല്ലേ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ക. അ​തു​കൊ​ണ്ട് അ​തേ​പ്പ​റ്റി ച​ർ​ച്ച​യൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​സ്ത ഐ​ക്യ​മാ​ണോ ല​യ​ന​മാ​ണോ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന്, അ​ത് ച​ർ​ച്ച ആ​രം​ഭി​ക്കു​മ്പോ​ഴേ പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

മ​നു​ഷ്യ​ർ​ക്കൊ​പ്പം എ​ന്ന മു​​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ത്തി​യ കേ​ര​ള​യാ​ത്ര​യി​ൽ കാ​സ​ർ​കോ​ട് ഉ​ള്ളാ​ൾ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ഓ​രോ പ്ര​ദേ​ശ​ത്തും റോ​ഡും പാ​ല​വും വെ​ള്ള​വും വീ​ടും ആ​ശു​പ​ത്രി​യു​മ​ട​ക്ക​മു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​വ​യെ​ല്ലാം ക്രോ​ഡീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് കൊ​ടു​ത്ത നി​വേ​ദ​ന​ത്തി​ന്റെ കോ​പ്പി​ത​ന്നെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും കൊ​ടു​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​യം വാ​ങ്ങി ഡ​ൽ​ഹി​യി​ൽ വ​ന്ന​താ​ണ്. കേ​ന്ദ്രം ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ആ​ലോ​ചി​ക്കാ​മെ​ന്നും അ​ന്വേ​ഷി​ക്കാ​മെ​ന്നും മോ​ദി പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ലീ​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ഫ് കാ​മ്പ​സ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്ഥാ​പി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും വേ​ണ്ട​ത്ര പു​രോ​ഗ​തി വ​ന്നി​ല്ലെ​ന്ന കാ​ര്യ​വും പ​റ​ഞ്ഞു. അ​വി​ടെ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലും വേ​ണ്ട​ത്ര അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ലും പ​ഠി​ക്കാ​ൻ കു​ട്ടി​ക​ളി​ല്ലെ​ന്നും ധ​രി​പ്പി​ച്ചു.

കാ​ന്ത​പു​ര​ത്തി​ന്റെ മ​ക​നും എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ഹ​കീം അ​സ്ഹ​രി, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി, സി.​പി. സ്വാ​ദി​ഖ് നൂ​റാ​നി എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

വ​ഖ​ഫ്-​എ​സ്.​ഐ.​ആ​ർ ആ​ശ​ങ്ക​ക​ൾ, പു​രാ​ത​ന മ​സ്ജി​ദു​ക​ളും ഇ​സ്‌​ലാ​മി​ക പൈ​തൃ​ക​സ്മാ​ര​ക​ങ്ങ​ളും സം​ര​ക്ഷി​ക്ക​ൽ, മൗ​ലാ​നാ ആ​സാ​ദ് നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ് ഉ​ൾ​പ്പെ​ടെ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ പു​നഃ​സ്ഥാ​പ​നം, ബ​റേ​ലി സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടെ നി​ര​പ​രാ​ധി​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ൽ, മു​ബാ​റ​ക്പൂ​ർ ജാ​മി​അ അ​ശ്റ​ഫി​യ്യ മു​ത​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ ഇ​സ്‌​ലാ​മി​ക സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം, ദ​ക്ഷി​ണേ​ന്ത്യ​യി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ട്രെ​യി​ൻ സ​ർ​വി​സ് എ​ന്നി​വ​യും ച​ർ​ച്ച​യി​ൽ​വ​ന്നു.

കാ​ന്ത​പു​ര​ത്തെ പ്ര​ശം​സി​ച്ച് മോദി

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ത​ന്നെ വ​ന്നു​ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ക​രം ക​വ​ർ​ന്നു​ള്ള ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ പ​ങ്കു​വെ​ച്ചാ​ണ് മോ​ദി കാ​ന്ത​പു​ര​ത്തെ പ്ര​ശം​സി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ഗ്രാ​ൻ​ഡ് മു​ഫ്തി ശൈ​ഖ് അ​ബൂ​ബ​ക്ക​ർ അ​ഹ്മ​ദ് സാ​ഹി​ബു​മാ​യി വ​ള​രെ ന​ല്ല ആ​ശ​യ​വി​നി​മ​യം ന​ട​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ‘എ​ക്സി’​ൽ കു​റി​ച്ചു. നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ ത​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റി​യെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Meeting with Modi: Politics and elections were not discussed, says Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.