ബി​രു​ദം ല​ഭി​ച്ച അ​മ്മ ഷൈ​നി​യും മ​ക​ൾ ഏ​യ്ഞ്ച​ലും

മ​ക​ളോ​ടൊ​പ്പം യൂ​നി​ഫോ​മി​ട്ട് അമ്മയും, ആദ്യ സെമസ്റ്ററിൽ തോറ്റു, ഒടുവിൽ കാമ്പസ് റിക്രൂട്ട്‌മെന്റിൽ തൊഴിലും സ്വന്തമാക്കി

അ​ങ്ക​മാ​ലി: യൂ​നി​ഫോ​മി​ട്ട് മ​ക​ൾ​ക്കൊ​പ്പം ഒ​രേ ബെ​ഞ്ചി​ൽ പ​ഠി​ച്ച് അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് 55കാ​രി ഷൈ​നി. അ​ങ്ക​മാ​ലി ഡി​സ്റ്റ് കോ​ള​ജി​ൽ​നി​ന്ന് സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദം നേ​ടി​യ അ​വ​ർ മ​ക​ൾ ഏ​യ്ഞ്ച​ലി​നൊ​പ്പം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. കോ​ള​ജി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യൊ​രു അ​മ്മ-​മ​ക​ൾ കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു ഇ​ത്. സ​മ​പ്രാ​യ​ക്കാ​രൊ​ക്കെ ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ക്കു​മ്പോ​ൾ ഷൈ​നി കാ​മ്പ​സ് റി​ക്രൂ​ട്ട്മെ​ന്റി​ലൂ​ടെ കോ​ള​ജി​ന്റെ പി.​ആ​ർ.​ഒ ആ​യി പു​തി​യ ജോ​ലി​യി​ലേ​ക്ക്. മ​ക​ൾ പി​എ​ച്ച്.​ഡി​ക്ക് ത​യാ​റെ​ടു​ക്കു​ന്നു.

കോ​ള​ജി​ലെ ആ​ദ്യ​ദി​നം ര​സ​ക​ര​മാ​യി​രു​ന്നെ​ന്ന് ഷൈ​നി. പ്രാ​യ​മേ​റി​യ ഒ​രാ​ളെ ക്ലാ​സി​ൽ ക​ണ്ട​പ്പോ​ൾ മ​ക​ളോ​ടൊ​പ്പം വ​ന്ന ര​ക്ഷി​താ​വാ​ണെ​ന്ന് സ​ഹ​പാ​ഠി​ക​ൾ ക​രു​തി. ഞാ​ൻ ഈ ​ക്ലാ​സി​ലെ കു​ട്ടി​യാ​ണെ​ന്നും എ​ന്റെ കു​ട്ടി​യാ​ണ് ഏ​യ്ഞ്ച​ൽ എ​ന്നും മ​ക​ളെ ചൂ​ണ്ടി ഷൈ​നി പ​റ​ഞ്ഞു.

അ​ങ്ങ​നെ മ​ക​ളോ​ടൊ​പ്പം യൂ​നി​ഫോ​മി​ട്ട് ഷൈ​നി​യും കോ​ള​ജി​ലെ​ത്തി. അ​മ്മ​ക്കൊ​പ്പം ക്ലാ​സി​ലി​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​കു​മെ​ന്ന് ആ​ദ്യം പേ​ടി​യു​ണ്ടാ​യി​രു​ന്നെ​ന്ന് ഏ​യ്ഞ്ച​ൽ. എ​ന്നാ​ൽ, അ​മ്മ ചെ​റു​പ്പ​ത്തി​ന്റെ വൈ​ബി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്നു. അ​മ്മ​യു​ടെ സ​ഹ​പാ​ഠി​യാ​കു​ക​യെ​ന്ന​ത് എ​ല്ലാ മ​ക്ക​ൾ​ക്കും കി​ട്ടാ​ത്ത അ​നു​ഭ​വ​മാ​ണ്. വീ​ട്ടി​ൽ പ​ഠി​ക്കാ​തെ മ​ടി​പി​ടി​ച്ചി​രി​ക്കു​മ്പോ​ൾ പ​ര​സ്പ​രം വ​ഴ​ക്കു​പ​റ​യാ​റു​ണ്ടെ​ന്നും ഏ​യ്ഞ്ച​ൽ പ​റ​ഞ്ഞു.

പ​രീ​ക്ഷ​യെ​ഴു​താ​ൻ വേ​ഗ​ത​യി​ല്ലാ​ത്ത​ത് പ്ര​ശ്ന​മാ​യെ​ന്ന് ഷൈ​നി. മ​റ്റു കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മെ​ഴു​തി തീ​ർ​ക്കാ​നാ​യി​ല്ല.

ആ​ദ്യ സെ​മ​സ്റ്റ​റി​ൽ ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. കോ​ള​ജി​ലേ​ക്കു പോ​കാ​നു​ള്ള മ​ടി മാ​റ്റി​യ​ത് മാ​ഷാ​ണെ​ന്ന് ഷൈ​നി പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് നൈ​ജോ എ​ബ്ര​ഹാ​മി​നെ വി​ളി​ക്കു​ന്ന​ത് മാ​ഷെ​ന്നാ​ണ്. ഭൂ​രി​ഭാ​ഗം വീ​ട്ടു​ജോ​ലി​യും ഏ​റ്റെ​ടു​ത്ത് ഭ​ർ​ത്താ​വ് കൂ​ടെ നി​ന്നു. ഏ​തു പ്ര​ശ്ന​വും മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന് ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്റെ അ​മ്മ റോ​സി എ​ബ്ര​ഹാ​മും മ​ക്ക​ളാ​യ ആ​ൻ​സ്റ്റി​നും നൈ​ജോ​യും ഏ​യ്ഞ്ച​ലും പ​റ​ഞ്ഞ​ത് പ്ര​ചോ​ദ​നം ന​ൽ​കി. അ​ങ്ങ​നെ മ​ടി മാ​റി ഉ​ഷാ​റാ​യി കോ​ള​ജി​ലെ​ത്തി. പി​ന്നീ​ട​ങ്ങോ​ട്ട് വി​ജ​യി​ച്ചേ അ​ട​ങ്ങൂ എ​ന്ന വാ​ശി​യാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.