സാ​ക്ഷ​ര​ത മി​ഷ​ൻ ഇനി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ

മ​ല​പ്പു​റം: ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന് കീ​ഴി​ലെ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ അ​തോ​റി​റ്റി​യെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ, സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​രെ ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ൽ​ത​ന്നെ നി​ല​നി​ർ​ത്തു​മെ​ന്ന് ആ​ഗ​സ്റ്റ് 11ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സാ​ക്ഷ​ര​ത മി​ഷ​ന്റെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പു​തി​യ ഉ​ത്ത​ര​വി​ലൂ​​ടെ ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് തി​രി​ച്ചു​ന​ൽ​കി​യ​ത്. പ്രേ​ര​ക്മാ​രു​ടെ ഭ​ര​ണ​നി​യ​ന്ത്ര​ണം ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പി​ൽ​ത​ന്നെ തു​ട​രു​ന്ന​തി​നാ​ൽ പു​നഃ​ക്ര​മീ​ക​ര​ണം​കൊ​ണ്ട് സാ​ക്ഷ​ര​ത മി​ഷ​ന് പ്ര​ത്യേ​കി​ച്ച് ഗു​ണ​മൊ​ന്നു​മി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

കാ​ല​ങ്ങ​ളാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​ക്ഷ​ര​ത മി​ഷ​നെ 2023​ൽ ​ക​ഴി​ഞ്ഞ സ​ർ​ക്കാ​റാ​ണ് ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പി​ന്റെ ഭാ​ഗ​മാ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ആ​യി​ര​ത്തി​ല​ധി​കം പ്രേ​ര​ക്മാ​രെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ച്ചി​രു​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ്രേ​ര​ക്മാ​ർ​ക്ക് ഭാ​രി​ച്ച ജോ​ലി​ക​ൾ ന​ൽ​കി​യ​താ​ണ് സാ​ക്ഷ​ര​ത​മി​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ഘാ​ത​മാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ എ​താ​ണ്ടെ​ല്ലാ ജി​ല്ല​ക​ളി​ലും സാ​ക്ഷ​ര​ത-​തു​ല്യ​ത പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ണ്ടാ​യ​ത്.

പ്രേ​ര​ക്മാ​രു​ടെ ഓ​ണ​റേ​റി​യം ബാ​ധ്യ​ത പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ലാ​ണ് ഇ​വ​രെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​നി​ർ​ത്തി​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ്യം.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു​നി​ർ​ത്തി​യി​രു​ന്ന സാ​ക്ഷ​ര​ത മി​​ഷ​ന്റെ മൂ​ന്ന് അ​പ​ക്സ് ക​മ്മി​റ്റി​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ സ​ർ​ക്കാ​റി​ന് സാ​ധി​ക്കും. മി​ഷ​ന്റെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി എ​ന്നി​വ​യാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​തി​ലേ​ക്ക് രാ​ഷ്ട്രീ​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ യു.​ഡി.​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന ആ​​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളി​​ലേ​തു​പോ​ലെ മ​റ്റു വ​കു​പ്പു​ക​ളി​ൽ​നി​ന്ന് സാ​ക്ഷ​ര​ത മി​ഷ​ന്റെ വി​വി​ധ പോ​സ്റ്റു​ക​ളി​ലേ​ക്ക് വ​ർ​ക്ക് അ​റേ​ഞ്ച്മെ​ന്റ്-​ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ​ക്ക് വാ​തി​ൽ തു​റ​ന്നി​ടു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വെ​ന്ന ആ​​​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Literacy Mission brought under General Education Dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.