വിതുരക്ക് സമീപം സെറ്റിൽമെന്റിന് സമീപം കണ്ടെത്തിയ രാജവെമ്പാലയെ രോഷ്നിയും സംഘവും പിടികൂടുന്നു

ആദിവാസി സെറ്റിൽമെന്റിന് സമീപം രാജവെമ്പാല; വനം വകുപ്പ് എത്തി പിടികൂടി

നെടുമങ്ങാട്: വിതുരക്ക് സമീപം ആദിവാസി സെറ്റിൽമെന്റ് ഏരിയക്ക് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ യാണ് വിതുര പട്ടൻകുളിച്ചപാറ ഒരുപറ സെറ്റിൽമെന്റിലെ അനീഷ്ന്റെ വീട്ടു മുറ്റത്ത് രാജവെമ്പാലയെ കണ്ടത്. ചെടികൾക്കിടയിൽ പതുങ്ങി കിടക്കുന്ന നിലയിലായിരുന്നു.

സംഭവം അറിഞ്ഞ് എത്തിയ സമീപവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. പരുത്തിപള്ളി റേഞ്ച് ഓഫിസിൽ നിന്നും എത്തിയ ബീറ്റ് ഫോറസ്‌റ്റ് ഓഫിസറും ആർ.ആർ.ടി അംഗവുമായ രോഷ്നിയുടെ നേതൃത്വത്തിലെത്തിയ സംഘം 15 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി. ഏതാണ്ട് 14 അടിയോളം വലിപ്പം വരും.

രോഷ്‌നി പിടികൂടുന്ന മൂന്നാമത്തെ രാജവെമ്പാല ആണിത്. മഴ ശക്തി പ്രാപിച്ചതോടെ ഉൾവനങ്ങളിൽ നിന്നും ജലാശയങ്ങളിലൂടെ പാമ്പുകൾ ധാരാളം ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചു.


Tags:    
News Summary - രാജവെമ്പാലയെ പിടികൂടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.