തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പ ദ്ധതി മെഡിസെപ്പിൽനിന്ന് കരാറുകാരായ റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ ജ ീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്സ്മെൻറ് പുനരാരംഭിക്കും. മെഡിസെപ്പിനായി സംസ്ഥാന സർക്കാർ പുതിയ ടെൻഡർ വിളിക്കും. പുതിയ ടെൻഡറിന് ധനവകുപ്പ് നടപടികൾ ആരംഭിക്കും.
മെഡിെസപ് പദ്ധതിക്കായി പുതിയ ടെന്‍ഡര്‍ വിളിക്കുമെന്നും അതുവരെ പഴയരീതി തുടരുമെന്നും മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ പിടിച്ച റിലയന്‍സിന് വേണ്ടത്ര സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് വലിയ പരാതികള്‍ ഉണ്ടായിരുന്നു. അതാണ് അവരെ ഒഴിവാക്കിയത്. ഇനി മൂന്നുമാസം കഴിയുമ്പോള്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. ഇപ്പോഴത്തെ കരാര്പ്രകാരമാണെങ്കില് 300 രൂപയിൽ താഴെ പ്രീമിയമായി അടച്ചാല്‍ മതിയായിരുന്നു. ഇനി ടെന്‍ഡര്‍ എടുക്കുന്നവര്‍ കൂടുതല്‍ പ്രീമിയം ആവശ്യപ്പെടുകയാണെങ്കില് അത് ജീവനക്കാര്‍ വഹിക്കാന്‍ തയാറായാല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കും. അല്ലെങ്കില്‍ നിലവിലെ രീതി തുടരും. പ്രീമിയം ഉയർന്നാൽ അത് സർക്കാർ വഹിക്കില്ല. ഇക്കാര്യം ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചചെയ്യും. അതിനുശേഷമേ തീരുമാനം എടുക്കൂ.
വ്യവസ്ഥപ്രകാരം 25 ശതമാനം വരെ അധിക സേവനഫീസ് നൽകാമെങ്കിലും റിലയൻസ് അതിന് തയാറല്ല. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന് പദ്ധതി നടത്താനുള്ള പരിചയമില്ല. ടെൻഡർ വഴി നടന്നില്ലെങ്കിൽ അപ്പോൾ സാധ്യതകൾ ആലോചിക്കും. കൂടുതൽ ആളും സംവിധാനങ്ങളും ഇതിന് വേണ്ടിവരും. കാരുണ്യപദ്ധതിക്ക് പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.