അപകീർത്തികരമായ സന്ദേശമയച്ച സംഭവം; മെഡിക്കൽ കോളജ് അധ്യാപകന് സസ്പെൻഷൻ

കോഴിക്കോട്: വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തിരമായ സന്ദേശമയച്ച മെഡിക്കൽ കോളജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളജിലെ അധ്യാപകനെയാണ് അന്വേഷണവിധേയമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരേ വിദ്യാർഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.

പരാതിയിൽ മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡി.എം.ഇക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചാണ് നടപടി. അധ്യാപകൻ കൂടുതൽ വിദ്യാർഥികൾക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.

Tags:    
News Summary - Medical college teacher suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.