കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്.
കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.