നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു; വൻ ഗതാഗതക്കുരുക്ക്

മലപ്പുറം: നിലമ്പൂരിനെയും ഗൂഡല്ലൂരിനെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊപ്രയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞത്.

 

സംസ്ഥാന അതിർത്തിക്ക് സമീപം വലിയ കയറ്റത്തിലാണ് ലോറി മറിഞ്ഞത്. ഇതോടെ വാഹനങ്ങൾക്ക് ഇരു വശത്തേക്കും പോകാൻ സാധിക്കാതായി. ചുരത്തിലുടനീളം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി. 

Tags:    
News Summary - Massive traffic jam in Nadukani Pass after Lorry overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.