പാലക്കാട്: പാലക്കാട് വീണ്ടും ലഹരിവേട്ട. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എയുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെ.എസ്.ആർ.ടി.സിയിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന എം.ഡി.എം.എയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപക്കാണ് എം.ഡി.എം.എ വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകി.
അതേസമയം, പ്രതി ദീക്ഷിതിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും മയക്കു മരുന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു കിലോയിൽ അധികം കഞ്ചാവും 10ഗ്രാം എം.ഡി.എം.എയും ഇയാളുടെ പുതുക്കാടുള്ള വീട്ടിൽനിന്ന് കണ്ടെടുത്തു. ദീക്ഷിത് മയക്കുമരുന്ന് മൊത്ത വ്യാപാരിയാണെന്ന് എക്സൈസ് വ്യക്തമാക്കി. പാലക്കാട് ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപത്ത് വച്ച് 650 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പട്ടാമ്പി സ്വദേശികളെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.