ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ കൂട്ടസ്ഥലംമാറ്റം. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നായി 220 പേരെയാണ് മാറ്റിയത്. സ്ഥലംമാറ്റം ലഭിച്ചവരിലേറെയും വനിത കണ്ടക്ടർമാരാണ്.തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിലേക്കാണ് ഇവരെ മാറ്റിയത്. കണ്ടക്ടർ തസ്തികയിലെ അംഗബലം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്.
കാട്ടാക്കട, പൂവാർ, നെയ്യാറ്റിൻകര, പാറശ്ശാല, വിഴിഞ്ഞം, കണിയാപുരം എന്നിവിടങ്ങളിലേക്കാണ് മാറ്റം. ആലപ്പുഴ ഡിപ്പോയിൽനിന്നാണ് കൂടുതൽ പേർക്ക് മാറ്റം. ഇവിടെ നിന്ന് 52 പേരാണ് സ്ഥലംമാറ്റ പട്ടികയിലുള്ളത്.ചെങ്ങന്നൂർ -34, ചേർത്തല -43, എടത്വാ -11, മാവേലിക്കര -26, ഹരിപ്പാട് -31, കായംകുളം -21 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിൽനിന്ന് സ്ഥലം മാറ്റിയവരുടെ എണ്ണം. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണ് സ്ഥലംമാറ്റം ലഭിച്ച വനിതകളിൽ ഏറെയും.
ജീവനക്കാരുടെ അപേക്ഷ പരിഗണിച്ച് 50 പേരെയും സ്ഥലം മാറ്റിയിട്ടുണ്ട്. കൂട്ടസ്ഥലം മാറ്റത്തിൽ വ്യാപക പ്രതിഷേധമാണുള്ളത്. കരട് സ്ഥലംമാറ്റപ്പട്ടികയിൽ ആക്ഷേപം സമർപ്പിക്കാൻ വെള്ളിയാഴ്ച വൈകീട്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.