മാരിയിൽ കൃഷ്​ണൻനായർ അന്തരിച്ചു 

തൊ​ടു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്​​ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റും ഇ​ടു​ക്കി ജി​ല്ല അ​ധ്യ​ക്ഷ​നു​മാ​യ മാ​രി​യി​ൽ കൃ​ഷ്​​ണ​ൻ​നാ​യ​ർ (78) അ​ന്ത​രി​ച്ചു. തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​ര സ്​​ഥാ​പ​ന​ത്തി​ൽ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ഒാ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച്​ തീ​ർ​ന്ന​യു​ട​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി വ്യാ​ഴാ​ഴ്​​ച ഇ​ടു​ക്കി ജി​ല്ല​യി​ൽ വ്യാ​പാ​രി​ക​ൾ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ തൊ​ടു​പു​ഴ മൂ​പ്പി​ൽ​ക​ട​വ് പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ ത​റ​വാ​ട്ടു​വ​ള​പ്പി​ലാ​ണ്​ സം​സ്​​കാ​രം. ഭാ​ര്യ: മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ. ​വി​ജ​യ​കു​മാ​രി (റി​ട്ട. ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ റേ​ഷ​നി​ങ്​ സി​വി​ൽ സ​പ്ലൈ​സ്). കെ. ​അ​നി​ത ഏ​ക മ​ക​ളാ​ണ് (എ​ൻ.​എ​സ്.​എ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പി​ക, വ​ള​യ​ൻ​ചി​റ​ങ്ങ​ര). മ​രു​മ​ക​ൻ: ജി. ​സ​ന്തോ​ഷ്കു​മാ​ർ (സ​ബ് എ​ൻ​ജി​നീ​യ​ർ കെ.​എ​സ്.​ഇ.​ബി).

1939 ഡി​സം​ബ​ർ 21ന്​ ​തൊ​ടു​പു​ഴ മാ​രി​യി​ൽ കു​ടും​ബ​ത്തി​ൽ എം.​കെ. കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ഭാ​ർ​ഗ​വി​യ​മ്മ​യു​ടെ​യും ഏ​ഴ്​ മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യി ജ​നി​ച്ച കൃ​ഷ്​​ണ​ൻ നാ​യ​ർ ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യാ​യ ബാം​ഗ്ലൂ​ർ ഹി​ന്ദു​സ്​​ഥാ​ൻ എ​യ​ർ​ക്രാ​ഫ്റ്റ് ഏ​ജ​ൻ​സി​യി​ൽ 1958ൽ ​അ​പ്ര​ൻ​റി​സാ​യി ജോ​ലി​യി​ൽ ക​യ​റി. 1983ൽ ​ജോ​ലി രാ​ജി​വെ​ച്ച്​ ജ​ന്മ​നാ​ടാ​യ തൊ​ടു​പു​ഴ​യി​ൽ മാ​സ് പ്ലൈ​വു​ഡ്സ്​ ഗ്ലാ​സ്​ ഹൗ​സ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു.

1987-89 കാ​ല​ഘ​ട്ട​ത്തി​ൽ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 1989-91ൽ ​ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ കൃ​ഷ്​​ണ​ൻ​നാ​യ​ർ, 1991-93ൽ ​ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി. 26 വ​ർ​ഷ​മാ​യി ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി തു​ട​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്​​ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റാ​കു​ന്ന​ത്​ വ​രെ 20 വ​ർ​ഷം സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. വ്യാ​പാ​രി-​ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗം, അ​ഖി​ലേ​ന്ത്യ വ്യാ​പാ​ർ ഉ​ദ്യോ​ഗ മ​ണ്ഡ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​ര​വെ​യാ​ണ്​ അ​ന്ത്യം. ഇ​ടു​ക്കി ചെ​റു​തോ​ണി​യി​ൽ വ്യാ​പാ​രി​ക​ളു​ടെ ആ​സ്​​ഥാ​ന മ​ന്ദി​രം തീ​ർ​ത്ത​ത്​ ഇ​ദ്ദേ​ഹ​ത്തി​​​െൻറ മു​ൻ​കൈ​യി​ലാ​ണ്.

Tags:    
News Summary - MARIYIL KRISHNAN NAIR Passed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.