Posted On
date_range Updated On
date_range സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാൾ ട്രെയിനിടിച്ച് മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി പി.കെ.പി ഷെഫീഖ് (44) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ പത്തു മണിയോടെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ തിരിഞ്ഞ പ്രശാന്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഷെഫീഖ് ട്രെയിനിടിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.