Posted On
date_range Updated On
date_range സംസ്ഥാനത്ത് പാൽവില കൂട്ടും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. ഈമാസം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും.
തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പാൽ വില വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും മണി കൂട്ടിച്ചേർത്തു.
നേരത്തെ, സർക്കാറിന് കത്ത് നൽകിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം. മൂന്ന് വർഷമായി പാൽ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും മിൽമ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.