Posted On
date_range Updated On
date_range മാവോയിസ്റ്റ് രമയുടെ മൃതദേഹം സംസ്കരിക്കാമെന്ന് ഗ്രോവാസു
തൃശൂർ/മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊ ല്ലപ്പെട്ട രമയുടെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് ഗ്രോവാസുവും സഹപ്രവർത്ത കരും. മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കുന്നതിന് അനുവാദം തേടി കലക്ടർക്ക് ഗ്രോവാസുവിന ് വേണ്ടി ഷൈന ഒപ്പ് വെച്ച് കലക്ടർക്ക് നൽകിയ കത്തിലാണ് രമയുടെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് അറിയിച്ചത്. രമയുടെ (അജിത) മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിച്ചേരാത്ത സാഹചര്യത്തിൽ അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്കരിക്കാൻ പോകുന്നുവെന്ന് അറിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് കത്ത്.
മൃതദേഹം ഏറ്റെടുക്കാൻ തനിക്കും സുഹൃത്തുക്കൾക്കും താൽപര്യമുണ്ടെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പറയുന്ന കത്തിൽ കുറഞ്ഞപക്ഷം, അവരുടെ സംസ്കാര ചടങ്ങ് തങ്ങളെ അറിയിക്കാനും അന്ത്യോപചാരം അർപ്പിക്കാനും സൗകര്യം നൽകണമെന്നും ആവശ്യപ്പെടുന്നു. മണിവാസകത്തിെൻറയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.
കാർത്തിയുടെ മൃതദേഹം തൃശൂരിൽ കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിക്കാൻ അനുമതി തേടിയതിൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കലക്ടർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടു പോയി. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അഴുകിതുടങ്ങിയിരുന്നു. കനത്ത പൊലീസ് സുരക്ഷ ഇപ്പോഴും മോർച്ചറിക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.