ഉദയംപേരൂർ: നാലു ദിവസം മുമ്പ് അധികൃതരെ അറിയിച്ച ശേഷം മംഗലാപുരത്തുനിന്ന് നാട്ടിൽ എത്തിയ വിദ്യാർഥിക്ക് താമസസൗകര്യം ഒരുക്കുന്നതിൽ ഉദയംപേരൂർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ. ഇതേതുടർന്ന് വിദ്യാർഥി മണിക്കൂറുകളോളം പഞ്ചായത്ത് ഓഫിസിനു മുന്നിലെ റോഡിൽ കുടുങ്ങി.
വാർത്തകളുടെയും ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിെൻറയും അടിസ്ഥാനത്തിൽ എം. സ്വരാജ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കലക്ടർ നിർദേശിച്ചതനുസരിച്ച്, രാവിലെ 11ന് ഉദയംപേരൂരിൽ എത്തിയ വിദ്യാർഥിയെ മൂന്നരയോടെ പൊലീസ് പുതിയകാവ് ആയുർവേദ മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സൗത്ത് പറവൂർ സ്വദേശിയായ വിദ്യാർഥി യാത്ര സംബന്ധമായ വിവരങ്ങൾ പഞ്ചായത്തിൽ അറിയിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം താമസം സൗകര്യം ഒരുക്കിയതായി അന്നേരം പഞ്ചായത്ത് അറിയിച്ചിരുന്നു.
എന്നാൽ, ശനിയാഴ്ച രാവിലെ സ്ഥലത്ത് എത്തിയ ശേഷം ബന്ധപ്പെട്ടപ്പോൾ അധികൃതർ കൈയൊഴിഞ്ഞു. പ്രസിഡൻറ് അടക്കമുള്ളവരെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആയിരുന്നു.
പഞ്ചായത്ത് ഓഫിസിനു മുന്നിൽ മണിക്കൂറുകൾ കാത്തുനിന്ന വിദ്യാർഥിയെ കാണാനോ രക്ഷിതാവിനോട് സംസാരിക്കാനോ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർ തയാറായിെല്ലന്ന് പരാതിയുണ്ട്. മംഗലാപുരത്ത് നഴ്സിങ് വിദ്യാർഥിയാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.