മകനെ ജർമനിയിലേക്ക് യാത്രയാക്കി മടങ്ങവെ പിതാവ് കാർ അപകടത്തിൽ മരിച്ചു

ഓമശ്ശേരി/സുൽത്താൻ ബത്തേരി: മകനെ ജർമനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്തുനിന്ന് ബത്തേരിയിലേക്കുള്ള മടക്കയാത്രയിൽ കാർ അപകടത്തിൽപെട്ട് വ്യാപാരി മരിച്ചു. വ്യാപാരിയും മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയിൽ പി.വി. മത്തായിയാണ് (65) മരിച്ചത്.

കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ താഴെ ഓമശ്ശേരിക്കടുത്തായിരുന്നു അപകടം. ഓവുചാൽ മൂടുന്നതിന് ഇറക്കിവെച്ച സ്ലാബിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

സഹോദരി ലിജി, ഡ്രൈവർ ജോർജ് എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ച നാലു മണിക്കായിരുന്നു അപകടം.

സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, യാക്കോബായ ഭദ്രാസന കൗൺസിൽ അംഗം, മലങ്കര യാക്കോബായ ചർച്ച് മുൻ ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: സലോമി. മക്കൾ: ബബിൽ മാത്യു (ലണ്ടൻ), പോൾ മാത്യു (ജർമനി). സഹോദരങ്ങൾ: കുര്യക്കോസ്, ഷാജി, മേരി, ലിസി, ലീന, ലിജി, പരേതയായ ചിന്നമ്മ.

Tags:    
News Summary - Man killed in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.