കോഴിക്കോട്: കൊടൈക്കനാലിൽ നിന്ന് കോഴിക്കോട് നഗരത്തിൽ വിൽപനക്കായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി മയക്കുമരുന്ന് മാഫിയ സംഘത്തിെല കണ്ണിയെ കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പാലക്കാട് തിരുവേകപ്പുറം സ്വദേശി ജിജോഷ് എന്ന ഷമീർ(32)ആണ് പുതിയപാലത്തു വെച്ച് അറസ്റ്റിലായത്.
ഏറെ കാലങ്ങളായി പ്രതിക്കു വേണ്ടി എക്സൈസ് വിഭാഗം വല വിരിച്ചിരുന്നെങ്കിലും ഇയാൾ പൊലീസിേൻറയും എക്സൈസിേൻറയും കണ്ണു വെട്ടിച്ച് ലഹരി വിൽപന തുടരുകയായിരുന്നെന്ന് എക്സൈസ് പറയുന്നു. ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം ഇയാളെ കീഴ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ തളി ഭാഗത്തു വെച്ച് എക്ൈസസ് സംഘം പ്രതി സഞ്ചരിച്ച ബൈക്കിന് കൈ കാണിച്ചെങ്കിലും ഇയാൾ നിർത്താതെ പോയി. തുടർന്ന് ഇവർ ബൈക്കിനെ പിന്തുടരുകയും പുതിയപാലത്തുവെച്ച് പിടികൂടുകയുമായിരുന്നു. പ്രതി ബൈക്ക് വെട്ടിച്ച് ഒരു പോക്കറ്റ് റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ് ബൈക്കിൽ കടന്നു പിടിച്ചു. ഇൻസ്പെക്ടറേയും കൊണ്ട് ബൈക്ക് ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും എക്സൈസ് സംഘം ജിജോഷിനെ കീഴ്െപ്പടുത്തുകയായിരുന്നു.
പെെട്ടന്ന് രക്ഷപ്പെടാനായി ലഹരി വസ്തുക്കൾ ബൈക്കിലെത്തിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. കൊടൈക്കനാൽ, ഡിണ്ടിഗൽ ഭാഗങ്ങളിൽ ലഹരി ഉപയോക്താക്കൾക്ക് വേണ്ടി ഡി.െജ. പാർട്ടികൾ നടത്തുന്നതിൽ പ്രധാനിയും പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ മയക്കു മരുന്ന് മാഫിയകളുടെ പ്രധാന കണ്ണിയുമാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാർ, എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ്, പ്രിവൻറീവ് ഒാഫീസർ കെ.പി. റഷീദ്, സിവിൽ എക്സൈസ് ഒാഫീസർമാരായ യോഗേഷ് ചന്ദ്ര, ഒ.ടി. മനോജ് എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.