തിരുവനന്തപുരം: കരട് വോട്ടർ പട്ടികയിൽ ഇടംപിടിച്ച 28,158 പേർ അനർഹർ തന്നെയെന്ന് കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ. സംസ്ഥാനത്തൊട്ടാകെ കരട് വോട്ടർ പട്ടികയിൽ ഇടംപിടിച്ച 36,02,435 പേരുടെ ഹിയറിങ്ങിലാണ് 28,158 പേർ അനർഹരാണെന്ന് കണ്ടെത്തിയത്.
ഇതിൽ 3522 പേർ മരിച്ചവരും 1361 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 23,275 പേർ താമസം മാറിയവരുമാണ്. ഫെബ്രുവരി 12നകം ഹിയറിങ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് ഹിയറിങ് ഉൾപ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ഇവിടെ ഹിയറിങ് നടത്തി പരിശോധന പൂര്‍ത്തിയാക്കിയത് 2,56,094 കേസുകളിലാണ്.
തിരുവനന്തപുരം, എറണാകുളം ജില്ലകളും ആലപ്പുഴക്ക് പിന്നാലെ നൂറ് ശതമാനം നേട്ടം സ്വന്തമാക്കി. മലപ്പുറം കഴിഞ്ഞാൽ കൂടുതൽ വോട്ടർമാരുള്ള ജില്ലയായ തിരുവനന്തപുരത്ത് 4,77,546 കേസുകളിലാണ് ഹിയറിങ് നടത്തിയത്. എറണാകുളം ജില്ലയിൽ 3,93,113 കേസുകൾ ഹിയറിങ് നടത്തി തീർപ്പാക്കിയെന്നും സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.