കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് നോട്ടീസയച്ച് ഇ.ഡി. അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്യൽ.
12 പേർക്കാണ് ഇ.ഡി സമൻസ് അയച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരാണ് എസ്.ഐ.ടിയുടെ പ്രതികൾ. ശബരിമലയിലെ സ്വർണ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിൽ എത്തിച്ച് പൂജ ചെയ്തിരുന്നു. ഇതിൽ പോറ്റിയുൾപ്പെടെയുള്ളവർ പണം സമ്പാദിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. എസ്.ഐ.ടി അന്വേഷണം വന്നപ്പോൾ തന്നെ താൻ ഇതിന് പണം നൽകിയിട്ടില്ലെന്നും പോറ്റിയുമായി ചെന്നൈയിൽ വെച്ചുള്ള പരിചയത്തിന്‍റെ പുറത്താണ് സ്വർണം തന്‍റെ വീട്ടിൽ കൊണ്ട് വന്ന് പൂജ ചെയ്തതെന്നും ജയറാം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് എസ്.ഐടി സംശയിക്കുന്നുണ്ട്. ഇതാണ് ചോദ്യം ചെയ്യാനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.