സി.ജെ. റോയിയുടെ ആത്മഹത്യ; ഒമ്പത് പേജുള്ള കുറിപ്പ് പ്രധാനമെന്ന് എസ്.ഐ.ടി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്‌.ഐ.ടി അന്വേഷണത്തിനിടെ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം.

റോയിയുടെ കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച കടലാസുകളും രേഖകളും പരിശോധിക്കുകയാണ്. അതിൽ അദ്ദേഹം ചുവന്ന മഷിയിൽ എഴുതിയ ഒമ്പത് പേജുള്ള കുറിപ്പ് പ്രധാനമാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കുറിപ്പിൽ നിരവധി വിഷയം പരാമർശിക്കുന്നുണ്ടെന്നും അവ പരിശോധനയിലാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അന്വേഷണ പുരോഗതിക്കനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. റോയിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ടെങ്കിലും വിശദാംശം വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - C.J. Roy's suicide; SIT says nine-page note is important

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.