കുറ്റിപ്പുറം: പൈങ്കണ്ണൂർ ചെറുകുന്ന് പട്ടികജാതി കോളനിയിലെ കുടിവെള്ള പ്രശ്നവുമായി ബ ന്ധപ്പെട്ട് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നു. കുടിവെള്ളത്തിെൻ റ പേരിൽ വർഗീയവിദ്വേഷം പടർത്തി വ്യാജവാർത്ത പ്രചരിപ്പിച്ച ചിക്മഗളൂർ എം.പി ശോഭ കര ന്തലെജക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക ോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരി ക്കാൻ യോഗം തീരുമാനിച്ചു. മുടങ്ങിക്കിടക്കുന്ന ചെറുകുന്ന് കുടിവെള്ള പദ്ധതി ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കും.
അതുവരെ താൽക്കാലികമായി പഞ്ചായത്ത് നേതൃത്വത്തിൽ ജലവിതരണം നടത്താനും യോഗം തീരുമാനിച്ചു. 2019 ഡിസംബറിൽ മുടങ്ങിക്കിടക്കുന്ന 16 ചെറുകിട കുടിവെള്ള പദ്ധതി പുനരാരംഭിക്കാൻ 40 ലക്ഷം രൂപ വകയിരുത്തി പദ്ധതി സമർപ്പിച്ചിരുന്നു. ഇതിൽ ചെറുകുന്ന് കുടിവെള്ള പദ്ധതിക്ക് നാല് ലക്ഷം രൂപയാണ് മാറ്റിവെച്ചത്. പദ്ധതി സമർപ്പിച്ചെങ്കിലും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ വിളിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി പറഞ്ഞു. ആദ്യഘട്ടത്തിൽ ചെറുകുന്ന് പദ്ധതിയെയാണ് പരിഗണിക്കുകയെന്നും അവർ പറഞ്ഞു.
കുടിവെള്ള പ്രശ്നം: കോളനിവാസികൾ കലക്ടർക്ക് പരാതി നൽകി മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂര്‍ ചെറുകുന്ന് കോളനിയിലെ കുടിവെള്ളം പരിഹരിക്കണമെന്ന് പ്രദേശത്തെ കോളനി നിവാസികള്‍ ജില്ല കലക്ടര്‍ ജാഫര്‍ മലികിന് പരാതി നല്കി.
ചെറുകുന്ന് പറമ്പ് എസ്.സി കോളനി കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ന്ന് ജലവിതരണം നിലച്ചതോടെ രണ്ടരവര്‍ഷമായി പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്.
30 വര്‍ഷമായി ആരംഭിച്ച കുടിവെള്ള പദ്ധതി രണ്ട് വര്‍ഷത്തിലധികമായി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കൂടാതെ, ഒന്നരവര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ജലനിധി പദ്ധതിയിലും ഒമ്പതുമാസമായി ജലവിതരണം തടസ്സപ്പെട്ടു. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിയെ കലക്ടര്‍ ചുമതലപ്പെടുത്തി. വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.