കേരളം ഇന്ത്യയിലാണ്; ഹൈകോടതിക്കെതിരെ സുപ്രിംകോടതി

ന്യൂഡൽഹി: മലങ്കര ചർച്ച് കേസിൽ സുപ്രിംകോടതിയിൽ നിന്നും കേരള ഹൈകോടതിക്ക് വിമർശനം. സുപ്രിംകോടതി വിധി മറകടന്ന് ഇ ടക്കാല ഉത്തരവ് നൽകിയ ഹൈകോടതി നടപടിയിലാണ് വിമർശനം.

മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് സുപ്രിംകോടതി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ ഹരജിയിൽ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇരു കൂട്ടർക്കും മാറിമാറി പ്രാർഥനകൾ നടത്താമെന്നാണ് ഹൈകോടതി വിധിച്ചത്.

ഈ വിധി എന്തടിസ്ഥാനത്തിലാണെന്ന് സുപ്രിംകോടതി ചോദിച്ചു. സുപ്രിംകോടതി വിധിയെ മറികടക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്ന് പരമോന്നത കോടതി ആവർത്തിച്ചു. സുപ്രിംകോടതി വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേരളവും ഇന്ത്യൻ സംസ്ഥാനമാണ്- ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

1064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്.

Tags:    
News Summary - Malankara Church case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.