തിരുവനന്തപുരം ബീമാപ്പള്ളി ഗവ. യു.പി സ്കൂളിൽ വോട്ടുചെയ്യാൻ വരിനിൽക്കുന്നവർ. വൈകീട്ട് അഞ്ച് മണിക്കുള്ള ദൃശ്യം

വോട്ടിങ് സമയം പൂർത്തിയായി; പോളിങ് 70 ശതമാനത്തിലേറെ, അന്തിമ കണക്കുകൾ വൈകും- LIVE UPDATES

2024-04-26 16:47 IST

വൈകീട്ട് 04.05 വരെയുള്ള വോട്ടിങ് ശതമാനം

1. തിരുവനന്തപുരം-54.52

2. ആറ്റിങ്ങല്‍-57.34

3. കൊല്ലം-54.48

4. പത്തനംതിട്ട-53.58

5. മാവേലിക്കര-54.33

6. ആലപ്പുഴ-58.93

7. കോട്ടയം-54.97

8. ഇടുക്കി-54.55

9. എറണാകുളം-55.14

10. ചാലക്കുടി-58.29

11. തൃശൂര്‍-57.27

12. പാലക്കാട്-57.88

13. ആലത്തൂര്‍-56.91

14. പൊന്നാനി-51.41

15. മലപ്പുറം-54.73

16. കോഴിക്കോട്-56.45

17. വയനാട്-57.74

18. വടകര-56.39

19. കണ്ണൂര്‍-58.99

20. കാസർകോട്-58.02

2024-04-26 16:10 IST

വോട്ട് ചെയ്യാനെത്തിയ 32കാരൻ സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തേൻകുറിശ്ശി വടക്കേത്തറ എൽ.പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.

2024-04-26 15:51 IST

പൊന്നാനി ഒഴികെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 50 ശതമാനം പിന്നിട്ടു



സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കേ പൊന്നാനി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും പോളിങ് 50 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ 3.15ലെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 52.25 ശതമാനമാണ് പോളിങ്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച് (03.15 വരെ)

1. തിരുവനന്തപുരം-50.49

2. ആറ്റിങ്ങല്‍-53.21

3. കൊല്ലം-50.85

4. പത്തനംതിട്ട-50.21

5. മാവേലിക്കര-50.82

6. ആലപ്പുഴ-54.78

7. കോട്ടയം-51.16

8. ഇടുക്കി-50.92

9. എറണാകുളം-51.24

10. ചാലക്കുടി-54.41

11. തൃശൂര്‍-53.40

12. പാലക്കാട്-54.24

13. ആലത്തൂര്‍-53.06

14. പൊന്നാനി-47.59

15. മലപ്പുറം-50.95

16. കോഴിക്കോട്-52.48

17. വയനാട്-53.87

18. വടകര-52.30

19. കണ്ണൂര്‍-54.96

20. കാസർകോട്-54.10

 


2024-04-26 15:29 IST

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം (ഉച്ചക്ക് 2.15 വരെയുള്ളത്)

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസർകോട്-51.42

2024-04-26 15:25 IST

ജാവദേക്കർ വന്ന്‌ കണ്ടത്‌ ചർച്ചയാക്കുന്നത്‌ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ വന്ന് കണ്ടത് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മകന്‍റെ ഫ്ളാറ്റിലേക്ക് വന്ന് എന്നെ കണ്ടതാണ്. ഞാൻ അങ്ങോട്ട് പോയതല്ല. ഇത് വഴി പോയപ്പോൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാൻ കയറിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോൾ അത്തരം കാര്യം ചർച്ച ചെയ്യാൻ താൽപര്യല്ലെന്ന് മറുപടി നൽകി. ഇതോടെ പോവുകയും ചെയ്തെന്ന് ജയരാജൻ പറഞ്ഞു.

ബി.ജെ.പി- കോൺഗ്രസ്‌ ബന്ധത്തിന്‍റെ ഭാഗമാണ്‌ ഇപ്പോഴുയർന്ന ആരോപണമെന്ന് ജയരാജൻ പറഞ്ഞു. കെ. സുധാകരനും ശോഭാ സുരേന്ദ്രനും മൂന്ന്‌ നാല്‌ മാധ്യമപ്രവർത്തകരും ചേർന്ന്‌ തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം മറുപടി പറയാൻ സമയമില്ലാത്തത് നോക്കി അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുകയാണ്. കെ. സുധാകരന്‍റെ ബി.ജെ.പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനായി ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണിത്‌. ശോഭാസുരേന്ദ്രനുമായി ഒരു ബന്ധവുമില്ല. മകൻ ഒരു രാഷ്‌ട്രീയത്തിലുമില്ല. കെ. സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.

2024-04-26 15:02 IST

സംസ്ഥാനത്ത് ഉച്ചക്ക് 2.10 വരെ 46.02 ശതമാനം പോളിങ്

മണ്ഡലങ്ങളിലെ പോളിങ് ശതമാനം

തിരുവനന്തപുരം-44.66%

ആറ്റിങ്ങൽ-47.23%

കൊല്ലം-44.72%

പത്തനംതിട്ട-44.96%

മാവേലിക്കര-45.20%

ആലപ്പുഴ-48.34%

കോട്ടയം-45.42%

ഇടുക്കി-45.17%

എറണാകുളം-45.18%

ചാലക്കുടി-47.93%

തൃശൂർ-46.88%

പാലക്കാട്-47.88%

ആലത്തൂർ-46.43%

പൊന്നാനി-41.53%

മലപ്പുറം-44.29%

കോഴിക്കോട്-45.92%

വയനാട്-47.28%

വടകര-45.73%

കണ്ണൂർ-48.35%

കാസർകോട്-47.39%

2024-04-26 14:58 IST

വോട്ട് രേഖപ്പെടുത്തി സിനിമ താരങ്ങൾ

ആലുവ: തിരക്കിനിടയിലും ഷൂട്ടിങ് ലൊക്കേഷനിൽ നിന്നെത്തി വോട്ട് രേഖപ്പെടുത്തി സിനിമാ താരങ്ങൾ. നടൻ ദിലീപ് ആലുവ കടത്തുകടവ് സാംസ്കാരിക കേന്ദ്രത്തിൽ വോട്ട് ചെയ്തു. ഭാര്യയും നടിയുമായ കാവ്യ മാധവൻ ദിലീപിനൊപ്പമുണ്ടായിരുന്നില്ല.

 

ശ്രീലങ്കയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് നടി അന്ന രേഷ്മ രാജൻ വോട്ട് ചെയ്യാനെത്തിയത്. ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.

 

നടൻ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്.പി.ഡബ്ല്യു എൽ.പി.എസിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ സിനിമ ചിത്രീകരണ സ്ഥലത്തു നിന്നുമാണ് നടൻ വോട്ട് ചെയ്യാനെത്തിയത്. 

 

2024-04-26 14:26 IST

ഉച്ചക്ക് 02.05 വരെയുള്ള പോളിങ് നില

 

1. തിരുവനന്തപുരം-43.79

2. ആറ്റിങ്ങല്‍-46.26

3. കൊല്ലം-43.72

4. പത്തനംതിട്ട-44.05

5. മാവേലിക്കര-44.15

6. ആലപ്പുഴ-47.14

7. കോട്ടയം-44.42

8. ഇടുക്കി-44.19

9. എറണാകുളം-44.05

10. ചാലക്കുടി-46.69

11. തൃശൂര്‍-45.65

12. പാലക്കാട്-46.65

13. ആലത്തൂര്‍-45.27

14. പൊന്നാനി-4038

15. മലപ്പുറം-43.03

16. കോഴിക്കോട്-44.57

17. വയനാട്-45.98

18. വടകര-44.25

19. കണ്ണൂര്‍-47.08

20. കാസര്‍കോട്-46.08

2024-04-26 13:52 IST

വോട്ടിങ്ങ് വൈകി; വോട്ടർമാർ തിരികെ പോയി

ആലുവ കടുങ്ങല്ലൂർ ബൂത്ത് 74, 77 എന്നിവയിൽ വോട്ടിങ്ങ് വൈകിയത് മൂലം വോട്ടർമാർ തിരികെ പോയി. മണിക്കൂറുകളോളം ബൂത്തിൽ കൊടുംചൂടിലാണ് ജനങ്ങൾ കാത്ത് നിൽക്കേണ്ടി വന്നത്. കൺട്രോൾ റൂമിൽ പരാതിപ്പെട്ടെങ്കലും നടപടിയുണ്ടായില്ലന്ന് വോട്ടർമാർ പറഞ്ഞു. പടി കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിലാണ് ഈ ബൂത്തുകൾ. ഇത് കൂടാതെ 75, 76 ബൂത്തകളും ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ട്.

Tags:    
News Summary - Lok Sabha Elections 2024 kerala polling updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.