നാട്ടിലേക്ക്​ പോകാൻ ബൈക്ക്​ മോഷ്​ടിച്ചു; രണ്ടാഴ്​ചക്കുശേഷം ഉടമക്ക്​ പാർസലായി തിരികെ നൽകി

കോയമ്പത്തൂർ: ലോക്​ഡൗണിൽ കുടുങ്ങിയ യുവാവ്​ ബൈക്ക്​ മോഷ്​ടിച്ച്​ നാട്ടിലെത്തി രണ്ടാഴ്​ചക്കുശേഷം പാർസൽ സർവിസിൽ ഉടമക്ക്​ വാഹനം തിരിച്ചയച്ചു. മേയ്​ 18ന്​ ഉച്ചക്ക്​ ഒന്നോടെയാണ്​ കോയമ്പത്തൂർ സൂലൂർ പള്ളപാളയം വി. സുരേഷ്​കുമാറി​​െൻറ ​സ്​പ്ലെൻഡർ ബൈക്ക്​ കണ്ണംപാളയത്തെ ലേത്​ വർക്​ഷോപ്​​ പരിസരത്തുനിന്ന്​ കാണാതായത്​. തുടർന്ന്​ സൂലൂർ പൊലീസിൽ പരാതി നൽകി. കോവിഡ്​ രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടതിനാൽ അന്വേഷണനടപടികൾക്ക്​ കാലതാമസം ഉണ്ടാവുമെന്നാണ്​ പൊലീസ്​ സുരേഷ്​കുമാറിനെ അറിയിച്ചത്​. 

തുടർന്നാണ്​ സുരേഷ്​കുമാർ സ്വന്തം നിലയിൽ അന്വേഷണമാരംഭിച്ചത്​. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ കണ്ണംപാളയം പിരിവിലെ ബേക്കറിയിൽ ജോലിചെയ്​തിരുന്ന തഞ്ചാവൂർ മന്നാർഗുഡി സ്വദേശി പ്രശാന്താണ് ​(30) മോഷ്​ടാവെന്ന്​ അറിവായി. ഇൗ നിലയിലാണ്​ കഴിഞ്ഞ ദിവസം സ്വകാര്യ പാർസൽ കമ്പനിയിൽനിന്ന്​ സുരേഷ്​കുമാറിന്​ ഫോൺ സന്ദേശം കിട്ടിയത്​. ഗോഡൗണിൽനിന്ന്​ ബൈക്ക്​ എടുത്തുകൊണ്ടുപോകാനായിരുന്നു ആവശ്യം.

‘പേ അറ്റ്​ ഡെലിവറി’യായതിനാൽ 1400 രൂപയടച്ചതിന്​ ശേഷമാണ്​ ബൈക്ക്​ കൈപ്പറ്റിയത്​. ഒാർക്കാപ്പുറത്ത്​ നല്ലനിലയിൽ ബൈക്ക്​ തിരിച്ചുകിട്ടിയതിൽ സന്തോഷവാനായ സുരേഷ്​കുമാർ വിവരം പൊലീസിനെയും അറിയിച്ചു. പൊലീസ്​ വലയിലാവുമെന്ന്​ തിരിച്ചറിഞ്ഞതോടെയാണ്​ പ്രശാന്ത്​ ബൈക്ക്​ തിരിച്ചയച്ചതെന്ന്​ സുരേഷ്​കുമാർ പറഞ്ഞു. മോഷ്​ടിച്ച ബൈക്കിൽ കുടുംബത്തോടൊപ്പമാണ്​ പ്രതി പ്രശാന്ത്​ നാട്ടിലേക്ക്​ തിരിച്ചത്​.

Tags:    
News Summary - lock down news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.