തകർന്നുവീഴാറായ മേപ്പാടി ഗവ. എൽ.പി സ്കൂളിന്
മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം
മേപ്പാടി: മഴ പെയ്താൽ മേപ്പാടി ഗവ. എൽ.പി സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. യാത്രക്കാർക്ക് കയറിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രം. കാലപ്പഴക്കം കൊണ്ട് തകർച്ചയുടെ വക്കിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പകരം ഗ്രാമ പഞ്ചായത്ത് മുൻകൈയ്യെടുത്ത് ഇവിടെ പുതിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് ആവശ്യമുയർന്നു.
നാട്ടുകാരും നൂറു കണക്കിന് വിദ്യാർത്ഥികളും ബസ്സ് കാത്തു നിൽക്കുന്നതാണിവിടെ. മേപ്പാടിയിലെ ഒരു സ്പോർട്സ് ക്ലബ് പ്രവർത്തകർ വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ഇത് ജീർണാവസ്ഥയിലാണിപ്പോൾ.
മഴപെയ്താൽ റോഡിൽനിന്നുള്ള ചളിവെള്ളം ഒഴുകിയെത്തി ഉൾഭാഗത്ത് കെട്ടിക്കിടക്കുകയാണ്. അകത്ത് കയറി ഇരിക്കാനോ നിൽക്കാനോ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഇവിടെ പുതിയൊരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും നടപടികളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.