വയനാട്​ മെഡിക്കൽ കോളജ്​: സർക്കാറിന്​ മെല്ലപ്പോക്ക്​ –രാഹുൽ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​രം​ഭി​ക്കു​ന്ന​തി​ൽ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ മെ​ല്ല​പ്പോ​ക്ക്​ ന​യ​മാ​ണ്​ പി​ന്തു​ട​രു​ന്ന​തെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി എം.​പി. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട്​ പ​ല​ത​വ​ണ സ​ർ​ക്കാ​റി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​ പോ​യി​ല്ല. ക​ൽ​പ​റ്റ​യി​ൽ യു.​ഡി.​എ​ഫ്​ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം.

യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ വ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഉ​റ​പ്പാ​ണ്. ലോ​ക്​​സ​ഭ, ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ആ​വേ​ശം അ​തേ​പ​ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്​​തു. നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ റ​സാ​ക്ക്​ ക​ൽ​പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ൺ​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ​എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​പി. ആ​ലി സ്വാ​ഗ​ത​വും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ടി.​ജെ. ഐ​സ​ക്ക്​ ന​ന്ദി​യും പ​റ​ഞ്ഞു. രാ​ഹു​ലി​െൻറ പ്ര​സം​ഗം ജ്യോ​തി വി​ജ​യ​കു​മാ​ർ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.