ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഭൂ​മി വി​ണ്ടു​കീ​റി​യ നി​ല​യി​ൽ

ജലനിരപ്പ് താഴുന്നു; കബനി വരൾച്ചയിലേക്ക്

പു​ൽ​പ​ള്ളി: വേ​ന​ൽ​മ​ഴ കു​റ​ഞ്ഞ​തോ​ടെ ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്നു. പെ​രി​ക്ക​ല്ലൂ​ർ മു​ത​ൽ കൊ​ള​വ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.

ചി​ല​യി​ട​ങ്ങ​ളി​ലൂ​ടെ പു​ഴ​ക്ക് അ​പ്പു​റം ഇ​പ്പു​റം ന​ട​ന്നു​ക​യ​റാ​നും സാ​ധി​ക്കും. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഇ​ത്ര​യ​ധി​കം താ​ഴ്ന്ന​ത് ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്. അ​ന്ന് കാ​രാ​പ്പു​ഴ​യി​ൽ​നി​ന്നാ​ണ് ക​ബ​നി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ച്ച് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​ത്.

നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ വെ​ള്ളം താ​ഴ്ന്നാ​ൽ ഇ​ത്ത​വ​ണ​യും ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കും. തോ​ണി​ക്ക​ട​വു​ക​ളി​ൽ മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും വെ​ള്ള​മു​ള്ള​ത്.

മ​ര​ക്ക​ട​വി​ൽ പു​ഴ​ക്ക് കു​റു​കെ ആ​ളു​ക​ൾ​ക്ക് ന​ട​ന്നു​ക​യ​റാം. ഈ ​ഭാ​ഗ​ത്താ​ണ് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ത​ട​യ​ണ നി​ർ​മി​ച്ച് വെ​ള്ളം സം​ഭ​രി​ച്ചി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ​ലി​യ ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​കും. നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് ക​ബ​നി ന​ദി​യെ ആ​ശ്ര​യി​ച്ച് കൃ​ഷി​ചെ​യ്യു​ന്ന​ത്. ക​ബ​നി ന​ദി​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​യ​ൽ ഉ​ൾ​പ്പെ​ടെ വ​റ്റി​വ​ര​ണ്ടു.

പ​ല​സ്ഥ​ല​ങ്ങ​ളി​ലും വീ​ണ്ടു​കീ​റി. വേ​ന​ൽ​മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള​ത്തി​നും കാ​ർ​ഷി​ക ജോ​ലി​ക​ൾ​ക്കു​മെ​ല്ലാം പു​ൽ​പ​ള്ളി മേ​ഖ​ല​യി​ലു​ള്ള​വ​ർ നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി​വ​രും.

Tags:    
News Summary - Water level drops; Kabani faces drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.