വൈത്തിരി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം
വൈത്തിരി: പുതുതായി നിർമിച്ച വൈത്തിരി പൊലീസ് സ്റ്റേഷൻ, മാനന്തവാടി പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടങ്ങൾ നാടിന് സമർപ്പിക്കും.വൈത്തിരി പൊലീസ് സ്റ്റേഷൻ ഏറെക്കാലമായി പരിമിതമായ സൗകര്യത്തിൽ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പൊലീസുകാർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ‘മാധ്യമം’ നിരവധി തവണ വാർത്ത നൽകിയിരുന്നു. തുടർന്നാണ് സബ്ജയിലിനടുത്ത് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. എന്നാൽ, ഇതിന്റെ പണിയും നീണ്ടുപോവുകയായിരുന്നു.
മാനന്തവാടി പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടം
ഇതുസംബന്ധിച്ചും ‘മാധ്യമം’ വാർത്ത നൽകി. പുതിയ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പട്ടികജാതി-വർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി അരുൺ കെ. പവിത്രൻ സ്വാഗതം ആശംസിക്കും. കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദിഖ്, അഡിഷനൽ എസ്.പി കെ.എസ് ഷാജി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി.സി സജീവൻ, കെ.പി.എ ജില്ല സെക്രട്ടറി ഇർഷാദ് മുബാറക് തുടങ്ങിയവർ പങ്കെടുക്കും. മാനന്തവാടിയിലെ ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് ഗിരിജ സുധാകരൻ, ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ, കെ.പി.ഒ.എ ജില്ല പ്രസിഡന്റ് എം.എ. സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുങ്കര, ബ്ലോക്ക് പഞ്ചായത്ത് മെംബ ഉഷ വിജയൻ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ, കെ.പി.എ ജില്ല പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവരും പങ്കെടുക്കും.
മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീക്ക് നന്ദി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.