അ​ഡ്വ. ടി.​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍

എം.​കെ. ജ​യ​രാ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

കാലിക്കറ്റ് സർവകലാശാല മുട്ടിൽ പഠനകേന്ദ്രം നിലനിര്‍ത്തും

ക​ല്‍പ​റ്റ: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ല്‍ മു​ട്ടി​ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി.​സി.​എ​സ്.​ഐ.​ടി (സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി) പേ​രാ​മ്പ്ര​യി​ലെ പ്ര​ദേ​ശി​ക പ​ഠ​ന​ കേ​ന്ദ്ര​ത്തി​ൽ ല​യി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ഉ​​പേ​ക്ഷി​ക്കു​ന്നു. തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ടി.​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വൈ​സ് ചാ​ന്‍സ​ല​ര്‍ എം.​കെ. ജ​യ​രാ​ജു​മാ​യും സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​മാ​യും ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സെ​ന്റ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​തെ​ന്ന് എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചു ന​ല്‍കി​യ കു​ന്ന​മ്പ​റ്റ​യി​ലെ ഒ​രു ഏ​ക്ക​ര്‍ 15 സെ​ന്റ് സ്ഥ​ല​ത്ത് സ്ഥി​രം കെ​ട്ടി​ടം നി​ര്‍മാ​ണം തു​ട​ങ്ങു​ന്ന​തു​വ​രെ മു​ട്ടി​ലി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന താ​ൽ​ക്കാലി​ക കെ​ട്ടി​ട​ത്തി​ല്‍ത​ന്നെ തു​ട​രു​മെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഉ​റ​പ്പ് ന​ല്‍കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​ര്‍ വ​യ​നാ​ട്ടി​ല്‍ ആ​രം​ഭി​ക്കു​വാ​നു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്കു​മെ​ന്നു വൈ​സ് ചാ​ന്‍സ​ല​ര്‍ പ​റ​ഞ്ഞു.

മു​ട്ടി​ലി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് മ​റ​യാ​ക്കി​യാ​ണ് കേ​ന്ദ്രം മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് ക​ട​ന്നി​രു​ന്ന​ത്. വ​യ​നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത​പ​ഠ​നം ല​ക്ഷ്യ​മി​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല 24 വ​ർ​ഷം മു​മ്പ്​ അ​നു​വ​ദി​ച്ച പ​ഠ​ന​കേ​ന്ദ്ര​മാ​ണ്​ ന​ഷ്ട​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലേ​ക്ക്​ മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്.

പ​ഠ​ന​കേ​ന്ദ്രം മാ​റ്റി​യാ​ൽ നി​ല​വി​ൽ ഇ​വി​ടെ പ​ഠി​ക്കു​ന്ന​വ​ർ​ക്കും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ഠ​നം ല​ക്ഷ്യ​മി​ടു​ന്ന വ​യ​നാ​ട്ടു​കാ​ർ​ക്കും തി​രി​ച്ച​ടി​യാ​വു​മെ​ന്ന് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം പു​തു​ത​ല​മു​റ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ക്കാ​ൻ 2021 ഡി​സം​ബ​ർ 30ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ന്ന​മ്പ​റ്റ​യി​ൽ സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യം വൈ​സ് ചാ​ൻ​സ​ല​റെ അ​റി​യി​ച്ചു. സ്ഥ​ലം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ എം.​എ​ൽ.​എ ഫ​ണ്ട് അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വ​ൃത്തി​ക​ൾ തു​ട​ങ്ങാ​ൻ ക​ഴി​യും. സെ​ന്റ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മു​ട്ടി​ലി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ഠ​ന​കേ​ന്ദ്ര​ത്തി​ന് മേ​പ്പാ​ടി​യി​ല്‍ സ്വ​ന്തം കെ​ട്ടി​ട​വു​മാ​കും. നി​ല​വി​ലു​ള്ള കോ​ഴ്‌​സു​ക​ള്‍ക്ക് പു​റ​മെ പു​തി​യ​വ കൂ​ടി ഇ​വി​ടെ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ ചു​ര​മി​റ​ങ്ങാ​തെ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​നം സാ​ധ്യ​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ർ​ച്ച​യി​ല്‍ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ന ര​മേ​ശ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ രാ​ജു ഹെ​ജ​മാ​ഡി, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ പി.​പി. അ​ബ്ദു​ൽ അ​സീ​സ്, എ​സ്.​ഡി.​ഇ കോ​ഓഡി​നേ​റ്റ​ര്‍ പി. ​ക​ബീ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം ബി. ​നാ​സ​ര്‍ തു​ട​ങ്ങി​യ​വ​രും എം.​എ​ൽ.​എ​യോ​ടൊ​പ്പം സം​ബ​ന്ധി​ച്ചു.

Tags:    
News Summary - University of Calicut will maintain study center at Muttil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.