കമ്പളക്കാട് ടൗണിൽ യുവാവിനെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
കമ്പളക്കാട്: കമ്പളക്കാട് ടൗണില്‍ പട്ടാപ്പകല്‍ യുവാവിന് ക്രൂരമര്‍ദനം. ജൂലൈ ഒന്നിനാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് യുവാവിനെ വലിച്ച് കയറ്റി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിയുന്നത്. മര്‍ദനത്തില്‍ കമ്പളക്കാട് സ്വദേശി സുഫൈദിനാണ് പരുക്കേറ്റത്. വാഹനം എടുത്തുപോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് യുവാവിന് രക്ഷപ്പെടാനായത്.
വാഹനത്തിനുള്ളില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇയാളുടെ മുഖത്ത്നിന്ന് രക്തം വാര്‍ന്നിരുന്നു. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നഫീസ്, സുഹൈല്‍, നസാഫ്, അന്‍സാര്‍, കണ്ടാലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് കേസ്. ഇവരും കമ്പളക്കാട് സ്വദേശികളാണ്. ജൂലൈ രണ്ടിന് പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വ്യക്തിവൈരാഗ്യമാണ് ക്രൂരമായ അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആക്രമണത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.