കള്ളാടി ദുരന്ത പ്രദേശത്ത് നിന്നും കണ്ടെത്തിയ ബിക്രം സിങ് റാണയുടെ മൃതദ്ദേഹം ആംബുലൻസിലേക്ക് മാറ്റുന്നു

ക​ള്ളാ​ടി ദു​ര​ന്തം; തി​ര​ച്ചി​ൽ ദൗ​ത്യം പൂ​ർ​ണം, കേരളത്തിന്‌ നന്ദി പറഞ്ഞു ബിക്രം റാണയുടെ ബന്ധുക്കൾ

കള്ളാടി: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തതോടെ തിരച്ചിൽ ദൗത്യം പൂർണം. ദിലിപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡിലെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ഹിമാചല്‍പ്രദേശിലെ കാംഗ്ര സ്വദേശി ബിക്രം സിങ് റാണയുടെ (58) മൃതദേഹമാണ് ദുരന്തഭൂമിയില്‍ നിന്ന് ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ രാവിലെ 11ഓടെയാണ് മീനാക്ഷി പാലത്തിന് 150 മീറ്റര്‍ മാറി പുഴക്കരയിലുള്ള ഏലത്തോട്ടത്തിലെ കുളത്തില്‍ നിന്ന് എന്‍.ഡി.ആര്‍.എഫും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ആകെ 18 പേരായിരുന്നു ദുരന്തസമയത്തു തുരങ്ക പ്രവൃത്തി പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം അന്നു തന്നെ കണ്ടെടുത്തിരുന്നു. റാണ ഒഴിച്ച് ബാക്കിയുള്ളവരുടെ മൃതദേഹങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിരുന്നു.

റാണയുടെ മൃതദേഹം തിരയുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. തിരച്ചിൽ ദൗത്യത്തിൽ പൂർണ തൃപ്തിയുണ്ടെന്നു അവർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർ അടക്കം സർക്കാർ സംവിധാനങ്ങൾ തങ്ങൾക്കു എല്ലാ സൗകര്യങ്ങളും നൽകിയെന്നും കേരളം കാണിച്ച സ്നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

തി​ര​ച്ചി​ലി​ന് സ​ഹാ​യ​മാ​യി പൊ​ലീ​സി​ന്റെ മാ​യ​യും മ​ർ​ഫി​യും

ക​ള്ളാ​ടി: ക​ള്ളാ​ടി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ഹാ​യ​മാ​യി കേ​ര​ള പൊ​ലീ​സി​ന്റെ മാ​യ​യും മ​ർ​ഫി​യും. ബ​ൽ​ജി​യം മ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പെ​ട്ട കൊ​ച്ചി സി​റ്റി​യി​ലെ ക​ടാ​വ​ർ ഡോ​ഗു​ക​ളാ​യ ഇ​വ​ർ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത് മു​ത​ൽ പ്ര​ദേ​ശ​ത്തെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി പോ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണ​ത്തു ക​ണ്ടു​പി​ടി​ക്കാ​ൻ ഇ​വ​ർ സ​ഹാ​യ​ക​മാ​യി. മൃ​ത​ദേ​ഹ​ങ്ങ​ളും അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ്ണി​ൽ നി​ന്നും മ​ണ​ത്തു​പി​ടി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ ഇ​വ​ക്ക് സാ​ധി​ക്കും. വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​വ​രു​ടെ സ​ഹാ​യം മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജോ​ർ​ജ് മാ​നു​വ​ൽ, പി. ​വി​നീ​ത്, പി. ​പ്ര​ഭാ​ത്, കെ.​എം. മ​നേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. 

ക​ള്ളാ​ടി ദു​ര​ന്ത പ്ര​ദേ​ശ​ത്തു ബി​ക്രം സി​ങ് റാ​ണ​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി റ​വാ​ദ എ. ​ച​ന്ദ്ര​ശേ​ഖ​ർ സം​സാ​രി​ക്കു​ന്നു

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദൗ​ത്യം

ക​ള്ളാ​ടി: തു​ര​ങ്ക​പാ​ത പ​ദ്ധ​തി​പ്ര​ദേ​ശം മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍ന്ന് ദു​ര​ന്ത​ഭൂ​മി​യാ​യ​പ്പോ​ള്‍ അ​വി​ടെ ക​ണ്ട​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കൂ​ട്ടാ​യ്മ​യെ​ന്ന് തി​ര​ച്ചി​ലി​നും മ​റ്റും നേ​തൃ​ത്വം ന​ല്‍കി​യ മ​ന്ത്രി​മാ​രാ​യ ടി. ​സി​ദ്ദീ​ഖ്, എ.​പി. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സി​ദ്ദീ​ഖ് മീ​നാ​ക്ഷി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടും അ​നി​ല്‍കു​മാ​ര്‍ വാ​ര്‍ത്ത​കു​റി​പ്പി​ലു​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജൂ​ലൈ ഏ​ഴി​ന് ദു​ര​ന്ത​മു​ണ്ടാ​യി അ​വ​സാ​ന​ത്തെ ആ​ളെ​യും ക​ണ്ടെ​ത്തു​ന്ന​ത് വ​രെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഏ​കോ​പ​ന പ്ര​വ​ര്‍ത്ത​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ആ​റാം​ദി​വ​സ​മാ​ണ് കാ​ണാ​താ​യ അ​വ​സാ​ന​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്. അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ദു​ര​ന്ത പ്ര​ദേ​ശ​മാ​യ ക​ള്ളാ​ടി​യി​ലെ​ത്തി​യി​രു​ന്നു. അ​വ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു തി​ര​ച്ചി​ല്‍. മ​ണ്ണി​ടി​ച്ചി​ല്‍ പ്ര​ദേ​ശ​ത്തെ നാ​ലു സോ​ണു​ക​ളാ​യി​ട്ടാ​യി​രു​ന്നു തി​ര​ച്ചി​ല്‍. മോ​ശം കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍. സ​ര്‍ക്കാ​റി​ന്റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും കൈ​യ്‌​മെ​യ് മ​റ​ന്ന് ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ച്ച​താ​ണ് ഒ​രു ആ​ക്ഷേ​പ​ങ്ങ​ള്‍ക്കും ഇ​ട​ന​ല്‍കാ​ത്ത​വി​ധം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ജി​ല്ല ഭ​ര​ണ​കൂ​ടം മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ച തി​ര​ച്ചി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൊ​ലീ​സ്, ഫ​യ​ര്‍ഫോ​ഴ്‌​സ്, എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ്, എ​ന്നി​വ​ര്‍ പി​ന്തു​ണ ന​ല്‍കി. പു​ഴ​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ തു​ര്‍ക്കി ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി, വി​വി​ധ സ​ന്ന​ദ്ധ​സേ​ന പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ ശ്ര​മ​വും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വേ​ഗ​ത​കൂ​ട്ടി.

ദു​ര​ന്ത​പ്ര​ദേ​ശ​ത്ത് നേ​രി​ട്ടെ​ത്തു​ക​യും യോ​ഗം ചേ​ര്‍ന്ന് വി​ശ​ദ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, വി​വി​ധ സ​ര്‍ക്കാ​ര്‍ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് തി​ര​ച്ചി​ലി​ന്റെ എ​ല്ലാ ഘ​ട്ട​ത്തി​ലും ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​തെ​ന്നും റ​വ​ന്യു മ​ന്ത്രി പ​റ​ഞ്ഞു. തി​ര​ച്ചി​ലി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും പി​ന്തു​ണ ന​ല്‍കു​ക​യും ചെ​യ്ത പ്രി​യ​ങ്കാ ഗാ​ന്ധി, നേ​രി​ട്ടെ​ത്തു​ക​യും ക്രി​യാ​ത്മ​ക നി​ര്‍ദേ​ശ​വും സ​ഹാ​യ​വും ന​ല്‍കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും മ​ന്ത്രി​യു​മാ​യ സ​ണ്ണി ജോ​സ​ഫ്, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, എ​ന്തു സ​ഹാ​യ​വും ന​ല്‍കാ​ന്‍ ത​യാ​റാ​യി പി​ന്തു​ണ ത​ന്ന മ​ന്ത്രി​മാ​ര്‍ എ​ല്ലാ​വ​രും വി​ജ​യ​ക​ര​മാ​യ ദൗ​ത്യ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചെ​ന്നും മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Kalladi disaster; Mission accomplished in the rescue, Bikram Rana's relatives thank Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.