പി​ടി​യി​ലാ​യ നാ​യാ​ട്ടു സം​ഘം

ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് മു​ള്ള​ൻ പ​ന്നി​യെ വേ​ട്ട​യാ​ടി; ര​ണ്ടു പേ​ർ പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൻ ചെ​ത​ല​യം റേ​ഞ്ചി​ലെ ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് മു​ള്ള​ൻ പ​ന്നി​യെ വേ​ട്ട​യാ​ടി​യ നാ​യാ​ട്ട് സം​ഘം വ​നം വ​കു​പ്പി​ന്റെ പി​ടി​യി​ൽ. കൃ​ഷ്ണ​ഗി​രി ഊ​രു​ക്ക​ണ്ടി ഉ​ന്ന​തി​യി​ലെ എ. ​അ​നീ​ഷ്(40), മ​ധു (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത്‌ വേ​ട്ട സം​ഘ​മു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ള്ള​ൻ​പ​ന്നി​യു​ടെ ജ​ഡ​വും ഒ​രു നാ​ട​ൻ തോ​ക്കും ഓ​ട്ടോ​റി​ക്ഷ​യും വെ​ടി​ക്കോ​പ്പു​ക​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വേ​ട്ട​സം​ഘ​ത്തി​ൽ​പെ​ട്ട വി​നീ​ഷ്, ബി​ജു എ​ന്നി​വ​ർ​ക്കാ​യി വ​ന​പാ​ല​ക​ർ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ പി.​വി. സു​ന്ദ​രേ​ശ​ൻ, എം.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ന​പാ​ല​ക സം​ഘം എ​ത്തി​യ​ത്.


Tags:    
News Summary - Two people arrested for hunting wild boar in Binachi Estate area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.